KeralaLatest NewsNews

മലപ്പുറം വട്ടപ്പാറയില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് പേര്‍ മരിച്ചു

മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് അപകടം. മൂന്ന് പേര്‍ മരിച്ചു. വളവിലെ താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് ഉള്ളിയുമായി ചാലക്കുടിയിലേക്ക് പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

30 അടിയോളം താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ വളാഞ്ചേരി ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button