USALatest NewsNewsInternational

യാത്രയ്ക്കിടെ വിമാനത്തിന്റെ ടയര്‍ ഊരിപ്പോയി, അടിയന്തരമായി നിലത്തിറക്കി

ന്യൂയോർക്ക് : യാത്രയ്ക്കിടെ വിമാനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു. അടിയന്തരമായി നിലത്തിറക്കി. ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ കാനഡയുടെ എയര്‍ബസ് എ319 വിഭാഗത്തിലുള്ള വിമാനമാണ് ടൊറണ്ടോ പിയേഴ്‍സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറക്കിയത്. 120 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്നും വിമാനത്തിലെ ആറ് ടയറുകളിലൊന്നിന് ചില പ്രശ്നങ്ങളുണ്ടായെന്നും എയര്‍ കാനഡ പ്രസ്താവനയിലൂടെ അറിയിച്ചു. . അന്വേഷണം നടക്കുന്നതിനാല്‍ മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും കമ്പനി വ്യക്തമാക്കി. അതേസമയം വിമാനം ലാന്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

എയര്‍ ബസ് വിമാനങ്ങളില്‍ പിന്‍ഭാഗത്ത് പ്രധാന ലാന്റിങ് ഗിയറുകളില്‍ രണ്ടുവീതം വലിയ ടയറുകളും മുന്നില്‍ രണ്ട് ചെറിയ ടയറുകളുമാണ് നൽകിയിട്ടുള്ളത്. ഇതില്‍ വിമാനത്തിന്റെ പിന്‍ഭാഗത്ത് വലതുവശത്തുള്ള പ്രധാന ലാന്റിങ് ഗിയറിലെ ഒരു ടയറാണ് ഊരിപ്പോയത്. ഒരു ടയറിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാലും സുരക്ഷിതമായി ലാന്റ് ചെയ്യുന്നതിനാണ് ഓരോ ലാന്റിങ് ഗിയറിലും ലധികം ടയറുകള്‍ നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button