Latest NewsUAENewsGulf

വാഹനാപകടത്തില്‍ പ്രവാസിക്ക് ദാരുണാന്ത്യം

റാസ് അൽ ഖൈമ : യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. റാസല്‍ഖൈമയിലുണ്ടായ അപകടത്തിൽ ഏഷ്യക്കാരനായ പ്രവാസിയാണ് മരിച്ചത്. രണ്ട് യുഎഇ പൗരന്മാര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പരിക്കേറ്റ സ്വദേശികള്‍ സഹോദരങ്ങളാണ്.

Also read : പ്രായമൊക്കെ വെറും നമ്പറല്ലേ ; പേഴ്‌സ് മോഷ്ടിക്കാനെത്തിയ കള്ളനെ അടിച്ചൊതുക്കി എഴുപത്തിയേഴുകാരന്‍- വൈറലായി വീഡിയോ

കാറില്‍ മൂന്ന് പേരാണുണ്ടായിരുന്നതെന്നാണ് പ്രാഥമിക അന്വേഷണങ്ങളില്‍ വ്യക്തമായി. പ്രവാസി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പരിക്കേറ്റ രണ്ടുപേരെ ഉടന്‍ സമീപത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നും അപകടകാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും റാസല്‍ഖൈമ പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹ്‍മദ് അല്‍ സാം അല്‍ നഖ്‍ബി പറഞ്ഞു. വാഹനം ഓടിക്കുന്നവര്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അശ്രദ്ധമായും അമിത വേഗത്തിലും സുരക്ഷിതമായ അകലം പാലിക്കാതെയും വാഹനം ഓടിക്കരുതെന്നും അദ്ദേഹം നിർദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button