KeralaLatest NewsNews

നമ്മുടെ മെഡിക്കല്‍ കോളേജ് സൂപ്പര്‍… സൂപ്പര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ; തന്നെ രക്ഷപ്പെടുത്തിയ ഡോക്ടര്‍മാര്‍ക്കും മന്ത്രിയ്ക്കും തനിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി പറഞ്ഞ് വാവ സുരേഷ്

 

തിരുവനന്തപുരം: നമ്മുടെ മെഡിക്കല്‍ കോളേജ് സൂപ്പര്‍… സൂപ്പര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി .തന്നെ രക്ഷപ്പെടുത്തിയ ഡോക്ടര്‍മാര്‍ക്കും മന്ത്രിയ്ക്കും തനിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി പറഞ്ഞ് വാവ സുരേഷ് . പാമ്പുപിടിത്തത്തിനിടെ രക്ത അണലിയുടെ കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.. തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാവ സുരേഷിനെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും തന്നെ ചികില്‍സിച്ചവര്‍ക്കും നന്ദി പറഞ്ഞ് ഫെയ്സ് ബുക്കില്‍ വീഡിയോയും വാവ സുരേഷ് പോസ്റ്റ് ചെയ്തു. അണലി കടിച്ച വിരലില്‍ തുന്നിക്കെട്ടും കഴുത്തിലെ ചികില്‍സ്‌ക്കായുണ്ടാക്കിയ മുറവിലെ കെട്ടും വീഡിയോയിലുണ്ട്. കുറച്ചു ദിവസത്തിനുള്ളില്‍ ആശുപത്രി വിടാമെന്ന പ്രതീക്ഷയാണ് വാവ സുരേഷ് പങ്കുവയ്ക്കുന്നത്. എല്ലാ ക്രെഡിറ്റും തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് നല്‍കുകയാണ് വാവ സുരേഷ്.

Read Also :പാമ്പ് കടിയേറ്റതുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ : പ്രതികരണവുമായി വാവ സുരേഷ്

സന്തോഷം.. എന്നെ സ്നേഹിക്കുന്ന ലോകമെമ്പാടും എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി. ഐസിയുവില്‍ നിന്ന് പ്രത്യേകമായി തയ്യാറാക്കിയ മുറിയിലേക്ക് മാറിയെന്ന് ഫെയ്സ് ബുക്കിലൂടെ വാവ സുരേഷും വ്യക്തമാക്കി. എനിക്ക് വാര്‍ഡിലേക്ക് പോകാന്‍ പറ്റില്ല. വിസിറ്റേഴ്സിന് പരമിതിയുണ്ട്. എല്ലാവരോടും നന്ദിയും കടപ്പാടും ഉണ്ട്. കലഞ്ഞൂരില്‍ വച്ച് അണലിയുടെ കടിയേറ്റു. നല്ല ഡോക്ടേഴ്സ്.. പിജി,, നേഴ്സ്.. താല്‍ക്കാലിക ജീവനക്കാര്‍.. അതില്‍ ഉപരി ഞാന്‍ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുള്ള സുഹൃത്ത് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്…… ഞാന്‍ പതിനൊന്നാം തവണയാണ് ആശുപത്രയില്‍ എത്തുന്നത്. എന്നാല്‍ ഇത്തവണ കിട്ടിയ ചികില്‍സ ഇതുവരെ ഇന്ന് വരെ കിട്ടാത്ത ചികില്‍സ. ആരോഗ്യവകുപ്പും ട്രിവാന്‍ഡ്രം മെഡിക്കല്‍ കോളേജ് ഇത്രയും വളര്‍ന്നുവെന്നതിന് തെളിവാണ്. ആരോഗ്യമന്ത്രി വിളിച്ചു. ട്രീറ്റ്മെന്റ് ഫ്രീയാണെന്ന് പറഞ്ഞു. വളരെ നന്ദി-വാവ സുരേഷ് പറയുന്നു.

എനിക്ക് വേണ്ടി കഷ്ടപ്പെട്ട ഡോക്ടര്‍മാരോടും കടപ്പെട്ടിരിക്കുന്നു. വിഐപി പരിചരണം എന്ന് പറയുന്നില്ല. എന്നാല്‍ ഞാനൊരു വിഐപിയാണെന്ന് പറയുന്നു. എനിക്ക് വേണ്ടി ഒരുപാട് അമ്പലങ്ങളിലും പള്ളികളിലും പ്രാര്‍ത്ഥിച്ചവരുണ്ട്. അവര്‍ക്കെല്ലാം നന്ദി-വാവ സുരേഷ് വീഡിയോയില്‍ പറയുന്നു. 12 വെന്റിലേറ്ററുകളുള്ള 17 കിടക്കകളുള്ള മള്‍ട്ടി വെന്റിലേറ്റര്‍ ഐസിയു. അവിടെയാണ് ചികില്‍സിച്ചത്. നമ്മുടെ മെഡിക്കല്‍ കോളേജ് സൂപ്പര്‍… സൂപ്പര്‍.. മള്‍ട്ടി സ്പെഷ്യാലിറ്റിയാണെന്നും വാവ സുരേഷ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button