Latest NewsUAENews

രോഗികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുക ലക്ഷ്യം : 573 അവശ്യ മരുന്നുകളുടെ വില കുറച്ച് ഗൾഫ് രാജ്യം

അബുദാബി : രോഗികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുവാൻ ലക്ഷ്യമിട്ട് അവശ്യ മരുന്നുകളുടെ വില കുറച്ച് യുഎഇ. 573 അവശ്യ മരുന്നുകളുടെ വിലയാണ് 2 മുതൽ 74 ശതമാനം വരെ കുറച്ചിരിക്കുന്നത്. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം, നാഡി സംബന്ധമായ രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, കുട്ടികൾക്കുള്ള മരുന്നുകൾ,തുടങ്ങിയ അവശ്യമരുന്നുകളുടെ വില കുറയ്ക്കണമെന്ന് ആരോഗ്യ സാമൂഹിക സംരക്ഷണ മന്ത്രി അബ്ദുൽറഹ്മാൻ അൽ ഒവൈസ് ഉത്തരവിട്ടതിനെ തുടർന്നാണ് നടപടി.

Also read : ബ്രിട്ടീഷ് എംപി ഡെബ്ബി എബ്രഹമിനെതിരെ ഇന്ത്യ ഏർപ്പെടുത്തിയ വിലക്കിനെ എതിർക്കുന്നവർ അറിയാൻ, ഡെബ്ബി ചില്ലറക്കാരിയല്ല,  ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനത്തിന് പാക് ചാര സംഘടനയുടെ ഫണ്ട് ലഭിക്കുന്ന വ്യക്തി

കൂടിയ വിലയുള്ള മരുന്നുകൾക്ക് 47 മുതൽ 68% വരെയും കുറഞ്ഞ വിലയുള്ള മരുന്നുകൾക്ക് 2 മുതൽ 10% വരെയും അല്ലാത്തവയ്ക്ക് 50 ശതമാനവുമാണ് വില കുറയുക. 97 പ്രാദേശിക, രാജ്യാന്തര മരുന്നു ഉൽപാദകരുടെ സഹകരണത്തോടെയാണ് ഇത് സാധ്യമാക്കിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button