Latest NewsKeralaNews

19 പേരുടെ മരണത്തിനിടയാക്കിയ അവിനാശി ദുരന്തം വരുത്തിവെച്ചതിന്റെ പിന്നിലുള്ള നിഗമനം ഇങ്ങനെ

കോയമ്പത്തൂര്‍ : 19 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിനു കാരണം ലോറി ഡ്രൈവര്‍ ഉറങ്ങിയാതാകാമെന്നു പ്രാഥമിക നിഗമനം. ടയര്‍ പൊട്ടി നിയന്ത്രണം വിട്ടാണ് ലോറി ചരിഞ്ഞ് ബസില്‍ ഇടിച്ചത്. ലോറി മീഡിയനിലൂടെ 50 മീറ്ററോളം ഓടിയെന്ന് ആര്‍ടിഒ അറിയിച്ചു. പുലര്‍ച്ചെ മൂന്നേകാലിനാണ് ബെംഗളൂരുവില്‍നിന്ന് കൊച്ചിയിലേക്കുവന്ന ബസില്‍ കൊച്ചിയില്‍നിന്ന് സേലത്തേക്ക് ടൈലുമായി പോയ ലോറി ഇടിച്ചുകയറിയത്.

Read Also : കോയമ്പത്തൂര്‍ ബസ്സ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായവുമായി സര്‍ക്കാര്‍

പരുക്കേറ്റവരെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലും സര്‍ക്കാര്‍ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മൃതദേഹങ്ങളില്‍നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡുകളില്‍നിന്നാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മന്ത്രിമാരായ എ.കെ. ശശീന്ദ്രനും വി.എസ്. സുനില്‍കുമാറും തിരുപ്പൂരിലെത്തി. പരുക്കേറ്റവരുടെ ചികില്‍സാ ചെലവ് ഏറ്റെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button