Latest NewsKeralaNews

അന്ന് തന്റെ ജീവന്‍ രക്ഷിച്ച ഗിരീഷ്-ബൈജു അങ്കിളിന് ആത്മശാന്തി നേര്‍ന്ന് ഡോ.കവിതാ വാര്യര്‍ : കവിതയുടെ കുറിപ്പ് ആരുടേയും കണ്ണു നനയിക്കും

 

കോഴിക്കോട്: അന്ന് തന്റെ ജീവന്‍ രക്ഷിച്ച ഗിരീഷ്-ബൈജു അങ്കിളിന് ആത്മശാന്തി നേര്‍ന്ന് ഡോ.കവിതാ വാര്യര്‍ . കവിതയുടെ കുറിപ്പ് ആരുടേയും കണ്ണു നനയിക്കും. അവിനാശിയില്‍ ഉണ്ടായ ബസ്അപകടത്തില്‍ മരിച്ച കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ ടിഡി ഗിരീഷിനും കണ്ടക്ടര്‍ ബൈജുവിനും നന്ദിയും ആദരാഞ്ജലികളും അര്‍പ്പിച്ചാണ് ഡോ.കവിതാ വാര്യര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്..

Read Also : തങ്ങളുടെ ബസിൽ കയറുന്നവർ ഗിരീഷിനും ബൈജുവിനും വെറും യാത്രക്കാർ മാത്രമായിരുന്നില്ല; കുടുംബാംഗങ്ങൾ തന്നെയായിരുന്നു; അന്ന് യാത്രക്കാരിയെ രക്ഷിക്കാൻ ബസ് തിരിച്ചു വിട്ടവരുടെ വേർപാട് ഇന്ന് സഹപ്രവർത്തകർക്ക് ഉള്ളുപൊള്ളുന്ന സങ്കടമാണ്

രണ്ട് വര്‍ഷം മുമ്പ് അതായത് 2018ല്‍ എറണാകുളം-ബെംഗളൂര്‍ യാത്രക്കിടയില്‍ കവിതയുടെ ജീവന്‍ രക്ഷിച്ചവരാണ് ഗിരീഷും ബൈജുവും. യാത്രക്കിടയില്‍ കവിതയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കവിതയെ ആശുപത്രിയില്‍ എത്തിച്ചത് ഡ്രൈവര്‍ ഗിരീഷും കണ്ടക്ടര്‍ ബൈജുവും ചേര്‍ന്നാണ്. കവിതയുടെ ബന്ധുക്കള്‍ എത്തുന്നതുവരെ ആശുപത്രിയില്‍ കൂട്ടുനില്‍ക്കുകയും ചെയ്തു. സംഭവം വാര്‍ത്തയായതോടെ യാത്രക്കാരിയുടെ ജീവന്‍ രക്ഷിച്ചതിന് ഇവര്‍ക്ക് മികച്ച സേവനത്തിലുള്ള അംഗീകാരവും ലഭിച്ചിരുന്നു.

ഗിരീഷിന്റെയും ബൈജുവിന്റെയും മരണവാര്‍ത്ത പുറത്തുവന്നതുമുതല്‍ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ ആദ്യം ഓര്‍ത്തത് ഈ സംഭവമാണ്. 2018ല്‍ നടന്ന സംഭവം സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും ലോകമറിഞ്ഞു. ഒടുവില്‍ ജീവന്‍ രക്ഷിച്ച ഗിരീഷിനും ബൈജുവിനും നന്ദിയും ആദരാജ്ഞലികളും അര്‍പ്പിച്ചിരിക്കുകയാണ് തൃശ്ശൂര്‍ സ്വദേശിനിയായ ഡോ.കവിത വാര്യര്‍.

‘അവര്‍ നമ്മളെ വിട്ടുപോയതില്‍ എനിക്ക് വളരെയധികം ദു:ഖമുണ്ട്. എന്റെ ജീവിതത്തില്‍ നിര്‍ണായകമായ ഒരു ദിവസം അച്ഛന്റെ സ്ഥാനത്ത് നില്‍ക്കാന്‍ ഒരു വ്യക്തിയെ ലഭിച്ചതില്‍ ഞാന്‍ ദൈവത്തോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. അദ്ദേഹം അന്നത്തെ ദിവസം രക്ഷിച്ചത് എന്റെ ജീവനാണ്. നന്ദിയുണ്ട് ഗിരീഷ്, ബൈജു അങ്കിള്‍. നിങ്ങളെന്റെ ജീവന്‍ രക്ഷിച്ചു. നിങ്ങളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.’കവിത ഫെയ്സ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button