Latest NewsNewsInternational

ജർമനിയിൽ വെടിവയ്പ്, 8 മരണം

ബെർലിൻ ∙  വടക്കന്‍‌ ജര്‍മനിയിലെ ഹനാവിലാണ് ആക്രമണം നടന്നത്. രണ്ടിടങ്ങളിലായി നടന്ന വെടിവയ്പ്പുകളില്‍ എട്ടുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. പ്രാദേശിക സമയം രാത്രി ഒന്‍പതുമണിക്ക് നഗരത്തിലെ ബാറിലാണ് ആദ്യംവെടിവയ്പ്പുണ്ടായത്.

ആദ്യം ഉണ്ടായ വെടിവയ്പ്പില്‍ മൂന്നുപേരും രണ്ടാമത്തെ വെടിവയ്പ്പില്‍ അഞ്ചുപേരുമാണ് മരിച്ചത്. രണ്ടിടത്തും ഒരേസംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. പൊലീസ് അക്രമികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button