Latest NewsNewsOmanGulf

ഇന്ത്യൻ വിദ്യാർത്ഥിനി ഒമാനിൽ മരിച്ചു

മസ്‌ക്കറ്റ് : ഇന്ത്യൻ വിദ്യാർത്ഥിനി ഒമാനിൽ മരിച്ചു. മസ്ക്കറ്റിലെ ഒരു ഇന്ത്യന്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പത്ത് വയസുകാരിയാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൈകളിലും നെഞ്ചിലും വേദനയുണ്ടെന്ന് കുട്ടി രക്ഷിതാക്കളോട് പറഞ്ഞതോടെ ചില ഓയിന്‍മെന്റുകള്‍ പുരട്ടിയിരുന്നു. എന്നാല്‍ രാത്രിയോടെ വേദന ഗുരുതരമാവുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. കൂടുതൽ കാര്യങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button