Latest NewsNewsIndia

കോണ്‍ഗ്രസ് കരകയറണമെങ്കില്‍ പുതിയ നേതൃത്വം വരണം : ഇതുവരെ ആവശ്യപ്പെടാത്ത ചില കാര്യങ്ങള്‍ ഉന്നയിച്ച് ശശി തരൂര്‍ എം.പി : പാര്‍ട്ടി നേതാക്കളില്‍ പലരും രഹസ്യമായി പറയുന്ന കാര്യം ശശി തരൂര്‍ പരസ്യമായി ഉന്നയിച്ചതില്‍ പലര്‍ക്കും ആശങ്ക

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് കരകയറണമെങ്കില്‍ പുതിയ നേതൃത്വം വരണം. ഇതുവരെ ആവശ്യപ്പെടാത്ത ചില കാര്യങ്ങള്‍ ഉന്നയിച്ച് ശശി തരൂര്‍ എം.പി. പാര്‍ട്ടി കേഡര്‍ ശക്തിപ്പെടുത്താന്‍ മികച്ച നേതൃത്വത്തെ കണ്ടെത്താന്‍ സംഘടനാ തിരഞ്ഞൈടുപ്പ് നടത്തണമെന്നാണ് കോണ്‍ഗ്രസ്സ് നേതാവ് ശശിതരൂര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.. ഷീല ദീക്ഷിത്തിന്റെ മകന്‍ സന്ദീപ് ദീക്ഷിതിന്റെ പ്രസ്താവന ട്വീറ്റ് ചെയ്തുകൊണ്ടാണ് ശശിതരൂര്‍ ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടത്. നേതൃമാറ്റത്തിന് തിരഞ്ഞെടുപ്പ് വേണമെന്ന് സന്ദീപ് ദീക്ഷിതിന്റെ പ്രസ്താവനയെ അംഗീകരിക്കുന്ന തരത്തിലുള്ളതാണ് തരൂരിന്റെ പ്രതികരണം.

read also : കോണ്‍ഗ്രസിനേയും സോണിയ ഗാന്ധിയേയും കുരുക്കിലാക്കി ഹവാല ഇടപാട് : കോണ്‍ഗ്രസ് ഓഫീസിലേയ്ക്ക് ഒഴുകിയത് കോടികള്‍

രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തു നിന്നുള്ള രാജിക്കു ശേഷം 20 മാസത്തിനു ശേഷമാണ് സോണിയ ഗാന്ധി വീണ്ടും നേതൃസ്ഥാനം ഏറ്റെടുത്തത്. വീണ്ടും രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്ന ഊഹാപോഹത്തിനിടയിലാണ് സന്ദീപ് ദീക്ഷിതിന്റെയും ശശിതരൂരിന്റെയും നിലപാടുകള്‍ പുറത്ത് വരുന്നത്. നമ്മുടെ പാര്‍ട്ടിയിലെ മുഖ്യമന്ത്രിമാരായാലും മുന്‍ മുഖ്യന്ത്രിമാരായാലും രാജ്യസഭാംഗങ്ങളായാലും എല്ലാവരും ഏറ്റവും മുതിര്‍ന്ന നേതാക്കളാണ്. സ്വയം മുന്‍കൈയ്യെടുത്തുകൊണ്ട് പാര്‍ട്ടിയെ മുന്നോട്ടുനയിക്കേണ്ടസമയമായെന്ന് താന്‍ കരുതുന്നു എന്നായിരുന്നു സന്ദീപ് ദീക്ഷിത് ഇന്ത്യന്‍ എക്സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button