KeralaLatest NewsNews

തൃശ്ശൂരിൽ കൗമാര പ്രായക്കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 41 കാരൻ പിടിയിൽ

യുവാവ് തന്നെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കാറുണ്ടായിരുന്നെന്ന് കുട്ടി പറഞ്ഞു

പുതുക്കാട്: കൗമാര പ്രായക്കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 41 കാരൻ പൊലീസ് പിടിയിൽ. വെണ്ടോർ സ്വദേശിയായ 12 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ വരന്തരപ്പിള്ളി പള്ളിക്കുന്ന് സ്വദേശി മാഞ്ഞൂക്കാരൻ മനോജിനെ(41) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സ്‌കൂളിൽ നടന്ന കൗൺസലിങ്ങിനിടെ വിദ്യാർഥി, പീഡന വിവരം അധ്യാപകരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവാവ് തന്നെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കാറുണ്ടായിരുന്നെന്ന് കുട്ടി പറഞ്ഞു. അധ്യാപകർ ചൈൽഡ് ലൈൻ അധികൃതരെയും പൊലീസിലും വിവരമറിയിച്ചു. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്.

ALSO READ: പെൺകുട്ടിയെ മൂന്നു വര്‍ഷത്തോളം തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കി; സംഗീതാധ്യാപകൻ അറസ്റ്റിൽ

അതേസമയം, യുവതിയെ പീഡിപ്പിച്ച മറ്റൊരു കേസിൽ സ്ത്രീയടക്കം 3 പേർ അറസ്റ്റിലായി. ചുള്ളിയോട് മൂർഖൻപാടം പറമ്പൻ മുഹമ്മദ് ഷാൻ (24), എടക്കര കാക്കപ്പരത എരഞ്ഞിക്കൽ ഷമീ‍ർ (21) പീഡനത്തിന് കൂട്ടുനിന്ന തമ്പുരാൻകുന്ന് സരോവരത്തിൽ എസ്.ബിൻസ (കുക്കു– 31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സിഐ മനോജ് പറയറ്റ, എസ്ഐ വി.അമീറലി എന്നിവരാണ് അറസ്റ്റ് ചെയ്തത്.

Tags

Related Articles

Post Your Comments


Back to top button
Close
Close