Latest NewsNewsIndia

മകളുടെ ആറുവയസായ കൂട്ടുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ തള്ളി ; യുവാവ് അറസ്റ്റില്‍

ത്രിപുര: മകളുടെ ആറുവയസായ കൂട്ടുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തികുറ്റിക്കാട്ടില്‍ തള്ളിയ കേസില്‍ മുപ്പതുകാരന്‍ അറസ്റ്റില്‍. ത്രിപുരയിലെ ഗോമതി ജില്ലയിലാണ് സംഭവം. കച്ക്‌ല ത്രിപുര എന്നയാളാണ് അറസ്റ്റിലായത്.

കൊല്ലപ്പെട്ട പെണ്‍കുട്ടി ഇയാളുടെ മകള്‍ക്കൊപ്പം കളിക്കാന്‍ വന്നതായിരുന്നുവെന്ന് പൊലീസ് പറയുന്നു. വൈകുന്നേരമായിട്ടും കുട്ടി മടങ്ങിവരാത്തതിനെ തുടര്‍ന്ന് ഇവരുടെ വീട്ടില്‍ അന്വേഷിച്ചെങ്കിലും കണ്ടില്ലെന്നായിരുന്നു മറുപടി. പിന്നാലെ നടത്തിയ തിരച്ചിലിനൊടുവില്‍ അരക്കിലോ മീറ്റര്‍ അകലെയുള്ള കുറ്റിക്കാട്ടില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കഴുത്ത് ഞെരിച്ചതിന്റെയും സ്വകാര്യഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ചതിന്റെയും അടയാളങ്ങള്‍ മൃതദേഹത്തുണ്ടായിരുന്നു. തുടര്‍ന്ന് കുഞ്ഞിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിലും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലും കച്ക്‌ലയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button