KeralaLatest NewsNews

ചെമ്പന്‍ വിനോദിന് വിവാഹം

കറുകച്ചാല്‍: നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനാവുന്നു. കോട്ടയം കറുകച്ചാല്‍ ശാന്തിപുരം ചക്കുങ്കല്‍ വീട്ടില്‍ മറിയം തോമസ് ആണ് വധു. ഇവരുടെ വിവാഹ തീരുമാനം അറിയിച്ചുകൊണ്ടുള്ള നോട്ടീസ് അങ്കമാലി സബ് രജിസ്ട്രാർ ഓഫീസിൽ പതിപ്പിച്ചിട്ടുണ്ട്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള റജിസ്ട്രേഷൻ ഫെബ്രുവരി മാസം അഞ്ചിനാണ് ചെയ്തിരിക്കുന്നത്. അതേസമയം വിവാഹ തിയതിയെക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്പെഷ്യല്‍ മാരേജ് നിയമം അനുസരിച്ച് നോട്ടീസ് അപ്ലിക്കേഷന്‍ ഫയല്‍ ചെയ്ത് മുന്നുമാസത്തിനുള്ളില്‍ വിവാഹം നടക്കണമെന്നാണ് നിയമം. 43കാരനായ ചെമ്പന്റെ രണ്ടാം വിവാഹവും 25കാരിയായ മറിയത്തിന്റെ ആദ്യവിവാഹവുമാണ് ഇത്.

Read also: ആശുപത്രി വാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴെങ്കിലും വാവ സുരേഷ് മണ്ടത്തരങ്ങൾ തിരിച്ചറിയണം; കുറിപ്പുമായി ഡോക്ടർ

shortlink

Related Articles

Post Your Comments

Related Articles


Back to top button