KeralaNattuvarthaLatest NewsNews

റിമാന്‍ഡ് പ്രതിയുമായി ജീപ്പിൽ പോകവേ അപകടം : പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു

ഇടുക്കി : റിമാന്‍ഡ് പ്രതിയുമായി ജീപ്പിൽ പോകവേയുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇടുക്കിയിൽ ദേവികുളം സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ ജയകുമാറിനാണ് പരിക്കേറ്റത്. മൂന്നാറില്‍ നിന്നും ദേവികുളത്തേക്ക് പോകുന്നതിനിടെ ബ്ലോക്ക് ഓഫീസിന് സമീപത്തെ ഗട്ടറില്‍ വെച്ച് ജീപ്പിന്റെ നിയന്ത്രണം വിടുകയായിരുന്നു. മരത്തിലിടിച്ച് നിന്നതിനാൽ വന്‍ അപകടം ഒഴിവായി. ജയകുമാറിനെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also read : എത്രയോ ദൂരം ലോറി ഡിവൈഡറില്‍ തട്ടി തട്ടിയാണ് ഓടിയത് ; ഇത്രയ്ക്ക് ഇടികള്‍ കഴിഞ്ഞിട്ടും ഉണരാത്ത എന്ത് ഉറക്കമായിരുന്നു ഡ്രൈവറുടെ ; കോയമ്പത്തൂരിലെ അപകടം നടന്ന സ്ഥലത്തു നിന്നുള്ള വീഡിയോ

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ നിര്‍മ്മാണങ്ങള്‍ നടക്കുന്നതിനാല്‍ രണ്ടുവര്‍ഷമായി ഇവിടെ റോഡിന്‍റെ ടാറിംങ്ങ് പണികള്‍ ചെയ്തിരുന്നില്ല. ഗട്ടര്‍ അടക്കുന്നതിന് അധിക്യതര്‍ ശ്രമിക്കാത്തതിനാല്‍ അപകടങ്ങള്‍ തുടക്കഥയാണെന്നാണ് നാട്ടുകാരുടെ പരാതി. പ്രശ്‌നത്തില്‍ ബന്ധപ്പട്ടവര്‍ നടപടികള്‍ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. നിലവില്‍ ബ്ലോക്ക് ഓഫീസിന് സമീപത്തെ മരങ്ങള്‍ വെട്ടാന്‍ അനുമതി ലഭിക്കാത്തതും പണികൾ തടസപ്പെടുവാനുള്ള ഒരു കാരണമാണ്. വനപാലകര്‍ തടസം നില്‍ക്കുന്നതിനാല്‍ ഇവിടങ്ങളിലെ വീതികൂട്ടല്‍ പണികള്‍ പ്രതിസന്ധിയിലാണെന്നും ആരോപണമുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button