KeralaLatest NewsNews

കൊലയാളി രാഷ്ട്രീയത്തിന് നേതൃത്വംനല്‍കുന്ന ട്രംപിനെ കുറിതൊട്ട് സ്വീകരിക്കുന്നു; പ്രധാനമന്ത്രിക്കും ട്രംപിനുമെതിരെ വിമര്‍ശനവുമായി കോടിയേരി

തിരുവനന്തപുരം: കൊലയാളി രാഷ്ട്രീയത്തിന് നേതൃത്വംനല്‍കുന്ന ട്രംപിനെ കുറിതൊട്ട് സ്വീകരിക്കുന്നു. പ്രധാനമന്ത്രിയെയും ട്രംപിനെയും വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെയും ‘കെം ച്ചോ ട്രംപ്'(നമസ്‌തേ ട്രംപ്) പരിപാടിയുടെയും പശ്ചാത്തലത്തിലാണ് വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എത്തിയത്. പാര്‍ട്ടി അനുകൂല പത്രത്തില്‍ വന്ന ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം.

ജനാധിപത്യ സംരക്ഷണം എന്ന പേരില്‍ ‘അമേരിക്കന്‍ ഭീകരര്‍’ ചെയ്തുകൂട്ടാത്ത ക്രൂരതകള്‍ ഇല്ല. സദ്ദാ ഹുസൈനെയും ഇറാന്റെ രഹസ്യസേനാ തലവന്‍ ഖാസിം സൊലൈമാനിയെയും അമേരിക്ക ‘കശാപ്പ്’ ചെയ്തു. ‘ആ ചോരക്കറയുടെ മണം ഉണങ്ങും മുന്‍പാണ് കൊലയാളി രാഷ്ട്രീയത്തിന് നേതൃത്വംനല്‍കുന്ന ട്രംപിനെ ഇന്ത്യ കുറിതൊട്ട് സ്വീകരിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തുന്നു. ഇന്ത്യയുടെ ഉറ്റ ചങ്ങാതി എന്ന നിലയിലാണ് മോദി ട്രംപിനെ വരവേല്‍ക്കുന്നതെന്നും എന്നാല്‍ അത് ഇന്ത്യയെ അമേരിക്കയുടെ ‘ജൂനിയര്‍ പാര്‍ട്ണറാ’ക്കി മാറ്റുക മാത്രമാണ് ചെയ്യുകയെന്നതും അമേരിക്കന്‍ പ്രസിഡന്റിന്റെ വരവ് ഇന്ത്യയെ ശക്തിപ്പെടുത്തുകയോ സാഹായിക്കുകയോ ചെയ്യുകയില്ലെന്ന് കോടിയേരി വ്യക്തമാക്കുന്നു.

ഇന്ത്യയുടെ സാമ്പത്തികനില അമേരിക്കയ്ക്ക് അനുകൂലമാക്കി എടുക്കുന്നതിന് വേണ്ടിയാണ് ട്രംപിന്റെ ഈ വരവെന്നും അതിന് ഇന്ത്യന്‍ പ്രധാനമന്ത്രി കൂട്ട് നില്‍ക്കുകയാണ്. ട്രംപിന് അമേരിക്കയിലെ ഇന്ത്യന്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് വേണ്ടി ‘മോദിയും കൂട്ടരും’ ഏജന്‍സിപ്പണി നടത്തുകയാണെന്നും ലേഖനത്തിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button