Latest NewsNewsIndia

ആര്‍.എസ്.എസ് സ്കൂളുകളിലെ മുസ്ലിം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

അലഹബാദ്‌•ആർ‌.എസ്‌.എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യഭാരതി നടത്തുന്ന സ്‌കൂളുകളിലെ മുസ്‌ലിം വിദ്യാർത്ഥികളുടെ എണ്ണം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏകദേശം 30% വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍. ഉത്തർപ്രദേശിലെ ഈ സ്കൂളുകളിൽ 12,000 മുസ്ലിം, ക്രിസ്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നു. വിദ്യഭാരതി മുസ്ലീങ്ങളെയും അധ്യാപകരായി നിയമിച്ചിട്ടുണ്ട്.

മുസ്ലീം വിദ്യാർത്ഥികൾ ‘ശ്ലോകങ്ങൾ’, ‘ഭോജൻ മന്ത്രങ്ങൾ’ എന്നിവ ചൊല്ലുകയും പഠനത്തിലും കായികരംഗത്തും മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നു. പ്രയാഗ്രാജിലെ ജ്വാലാ ദേവി സരസ്വതി വിദ്യാ മന്ദിർ ഇന്റർ കോളേജിലെ വിദ്യാർത്ഥികളായ മുഹമ്മദ് അഫ്സറും മുഹമ്മദ് സാഹാനും അടുത്തിടെ ഗുവാഹത്തിയിൽ നടന്ന ‘ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ’ ഹാമര്‍ ത്രോയില്‍ സ്വർണം നേടി.

നല്ലതും നിലവാരമുള്ളതുമായ വിദ്യാഭ്യാസത്തിനായുള്ള പ്രേരണയാണ് മുസ്ലീം വിദ്യാർത്ഥികളുടെ എണ്ണം കൂടാൻ പ്രധാന കാരണം. 2016 ൽ, 49 ജില്ലകൾ ഉൾക്കൊള്ളുന്ന കിഴക്കൻ യുപിയിലെ ഞങ്ങളുടെ സ്കൂളുകളിലെ മുസ്ലീം വിദ്യാർത്ഥികളുടെ എണ്ണം 6,890 ആയിരുന്നു, അത് 2019 ൽ അത് 9,037 ആയി ഉയർന്നു. വിദ്യഭാരതി (കിഴക്കൻ ഉത്തർപ്രദേശ്) അഡീഷണൽ സെക്രട്ടറി ചിന്താമണി സിംഗ് പറഞ്ഞു.

യുപിയിലെ വിദ്യഭാരതി സ്കൂളുകളിൽ ആറ് ലക്ഷത്തോളം കുട്ടികൾ പഠിക്കുന്നുണ്ടെന്നും ഭൂരിപക്ഷം ഗ്രാമപ്രദേശങ്ങളിലാണെന്നും സിംഗ് പറഞ്ഞു.

‘സരസ്വതി ശിശു മന്ദിർ, സരസ്വതി വിദ്യാ മന്ദിർ എന്നിവിടങ്ങളിൽ പഠിക്കുന്ന നിരവധി മുസ്ലീം ആൺകുട്ടികളും പെൺകുട്ടികളും കായിക, സാംസ്കാരിക പ്രവർത്തനങ്ങൾ, അക്കാദമിക് മേഖലകളിൽ അവരുടെ സ്കൂളുകളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്,’ -അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ നിലവാരം കണക്കിലെടുത്താണ് ഞങ്ങൾ ഈ സ്കൂളുകളിലേക്ക് ഞങ്ങളുടെ കുട്ടികളെ അയയ്ക്കാൻ തുടങ്ങിയത്. നേരത്തെ, ഈ സ്കൂളുകൾ ഹിന്ദുക്കൾക്ക് മാത്രമുള്ളതാണെന്നും അവർ ന്യൂനപക്ഷങ്ങളെ പ്രവേശിപ്പിക്കുന്നില്ലെന്നും ഒരു മിഥ്യാധാരണ ഉണ്ടായിരുന്നു, – ഒരു രക്ഷകർത്താവ് മുഹമ്മദ് ചന്ദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button