Latest NewsIndia

രണ്ടു ദളിത് യുവാക്കളെ ഉപദ്രവിക്കുന്ന വീഡിയോ കണ്ട് ബിജെപി ആണ് ഭരിക്കുന്നതെന്നു കരുതി സ്വന്തം സർക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി രാഹുൽ ഗാന്ധി

എന്തു സര്‍ക്കാരാണിത്. ദളിത് യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റതില്‍ അതീവ ദു:ഖിതനാണ്.സര്‍ക്കാര്‍ അക്രമികള്‍ക്കെതിരെ ഉടന്‍ കര്‍ശനനടപടിയെടുക്കണം'

ജയ്പൂര്‍: രാജസ്ഥാനില്‍ പീഡനത്തിനിരയായ രണ്ടു ദളിതരുടെ വിഷയത്തില്‍ രാഹുലിന്റെ പ്രസ്താവന കോണ്‍ഗ്രസ്സിന് തന്നെ തിരിച്ചടിയായി. സംസ്ഥാനം ഭരിക്കുന്നത് കോണ്‍ഗ്രസ്സാണെന്ന് പോലും ഓര്‍ക്കാതെയുള്ള രൂക്ഷവിമര്‍ശനമാണ് രാഹുല്‍ നടത്തിയത്. സ്വന്തം നേതാവിന്റെ വിമര്‍ശനം രാജസ്ഥാന്‍ കോണ്‍ഗ്രസ്സിനെ ശരിക്കും വെട്ടിലാക്കി. രണ്ടു ദളിത് യുവാക്കളെ ഉപദ്രവിക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടയുടനെ ഒന്നും ആലോചിക്കാതെ രാഹുല്‍ പ്രസ്താവന നടത്തുകയായിരുന്നു.

എന്തു സര്‍ക്കാരാണിത്. ദളിത് യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റതില്‍ അതീവ ദു:ഖിതനാണ്.സര്‍ക്കാര്‍ അക്രമികള്‍ക്കെതിരെ ഉടന്‍ കര്‍ശനനടപടിയെടുക്കണം’ രാഹുലിന്റെ പ്രസ്താവന സമൂഹമാധ്യമങ്ങളിലടക്കം നിറഞ്ഞു. എന്നാല്‍ രാജസ്ഥാനിലത് കോണ്‍ഗ്രസ്സിന്റെ നേരയുള്ള ശക്തമായ ആയുധമാക്കി പ്രതിപക്ഷം രംഗത്തിറങ്ങി. രാജസ്ഥാനിലെ ബിക്കാനീറിനടുത്ത് നാഗൗറിലാണ് പ്രസ്തുത സംഭവം നടന്നത്. ഇതോടെ സ്വന്തം പാര്‍ട്ടി ഏതൊക്കെ സംസ്ഥാനത്താണ് ഭരിക്കുന്നതെന്നറിയാത്ത നേതാവെന്ന പരിഹാസവുമായി ബിജെപി രംഗത്തെത്തി.

നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കുന്ന രാജ്യസഭാ എംപിമാർക്ക് ഇനി എട്ടിന്റെ പണി

സംസ്ഥാന വക്താവ് അമിത് മാളവ്യയാണ് രാഹുലിന് തക്കമറുപടിയുമായി രംഗത്തെത്തിയത്.ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണത്തിന് ബിജെപി മറുപടി നല്‍കിയത്.’ രാജസ്ഥാന്‍ സംസ്ഥാനം ഭരിക്കുന്നത് കോണ്‍ഗ്രസ്സാണ്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഒരാള്‍ തന്നെയാണ്. അദ്ദേഹത്തിന്റെ പേര് അശോക് ഗെഹ് ലോട്ടെന്നാണ്. എന്നിട്ടും ആരാണ് ദളിതരെ പിഡിപ്പിച്ചതിനുത്തരവാദിയെന്ന് മനസ്സിലായില്ലേ?’ അമിത് മാളവ്യ ചോദിച്ചു.

രാജസ്ഥാനില്‍ കോണ്‍ഗ്രസ്സ് ഭരണം ആരംഭിച്ചശേഷം ദളിതവിഭാഗങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ ക്രമാതീതമായി കൂടിയതായി ബിജെപി വക്താവ് അമിത് മാളവ്യ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button