Latest NewsNewsIndia

അയോധ്യയിൽ രാമക്ഷേത്ര നിര്‍മ്മാണത്തിനായി പോരാടി മരിച്ചവരുടെ ഓര്‍മക്കായി സ്​മാരകം വേണമെന്ന്​ ശിവസേന

മുംബൈ: അയോധ്യയിൽ രാമക്ഷേത്ര നിര്‍മ്മാണത്തിനായി പോരാടി രക്​തസാക്ഷിത്വം വരിച്ചവരുടെ ഓര്‍മക്കായി സ്​മാരകം വേണമെന്ന്​ ശിവസേന. രാമക്ഷേത്രത്തിനായി നിരവധി പേര്‍ രക്​തസാക്ഷിത്വം വരിച്ചിട്ടുണ്ട്​. അമര്‍ ജവാന്‍ ജ്യോതിയിലെ പോലെ രാമക്ഷേത്രത്തിനായി മരണം വരിച്ചവരുടെ പേരുകള്‍ സ്​മാരകത്തില്‍ എഴുതണം. അയോധ്യയില്‍ സ്​മാരകം വേണമെന്നാണ്​ ശിവസേനയുടെ ആവശ്യമെന്ന് മുഖപത്രമായ സാമ്​നയില്‍ എഴുതിയ എഡിറ്റോറിയയിലാണ്​ പരാമര്‍ശം.

സരയു നദിയുടെ തീരത്താണ്​ സ്​മാരകം ഉയരേണ്ടതെന്നും സാമ്​ന ആവശ്യപെടുന്നു. രാമക്ഷേത്രത്തിനായി പ്രവര്‍ത്തിച്ച ശിവസേന ഉള്‍പ്പടെയുള്ള ഹിന്ദു സംഘടനകളെ ആദരിക്കണം​. രാമക്ഷേത്ര പ്രക്ഷോഭത്തിന്റെ മുന്‍ നിരയില്‍ ശിവസൈനികരുമുണ്ടായിരുന്നു. അത്​ രാഷ്​ട്രീയ നേട്ടത്തിനായി ശിവസേന ഉപയോഗിച്ചിട്ടില്ല.

ALSO READ: ആകർഷകമായ ടൂർ പാക്കേജ് കെണി; 85 കാരന് നഷ്ടപ്പെട്ടത് കോടികൾ; പൊലീസ് അന്വേഷണം ആരംഭിച്ചു

എന്നാല്‍, ബി.ജെ.പി രാമക്ഷേത്ര പ്രക്ഷോഭങ്ങളെ രാഷ്​ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയായിരുന്നു. രാമക്ഷേത്രത്തി​​െന്‍റ ഭൂമി പൂജക്ക്​ ബി.ജെ.പി നേതാക്കളെ മാത്രം ക്ഷണിച്ചാല്‍ പോരെന്നും സാമ്​ന മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button