Latest NewsNewsIndia

ഷഹീന്‍ ബാഗ് സമരം: സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥസംഘം ഇന്നും ചര്‍ച്ചകള്‍ക്കായി സമരക്കാരുടെ പിന്നാലെ; പൗരത്വ നിയമ ഭേദഗതി പിന്‍വലിച്ചാല്‍ രണ്ട് മിനുറ്റിനുള്ളില്‍ റോഡുകള്‍ തുറന്നുകൊടുക്കാമെന്ന് പ്രക്ഷോഭകര്‍

പ്രക്ഷോഭം മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകരുത്

ന്യൂഡൽഹി: സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥസംഘം ഇന്നും ചര്‍ച്ചകള്‍ക്കായി സമരക്കാരുടെ അടുത്തെത്തും. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് മധ്യസ്ഥചര്‍ച്ചകള്‍ നടക്കുന്നത്. സമരവേദി മാറ്റില്ലെന്ന് ഷഹീന്‍ ബാഗ് പ്രക്ഷോഭകര്‍ നിലപാട് വ്യക്തമാക്കിയിരുന്നു.

അതേസമയം, പൗരത്വ നിയമ ഭേദഗതി പിന്‍വലിച്ചാല്‍ റോഡുകള്‍ തുറന്നുകൊടുക്കാമെന്നും, രണ്ട് മിനുറ്റിനുള്ളില്‍ സമരം അവസാനിപ്പിക്കാമെന്നും പ്രക്ഷോഭകര്‍ ഇന്നലെ അറിയിച്ചിരുന്നു. ബുധന്‍, വ്യാഴം ദിവസങ്ങളിലെ ചര്‍ച്ചയില്‍ സമവായമുണ്ടാകാത്ത സാഹചര്യത്തിലാണ് മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെയും സാധന രാമചന്ദ്രനും ഇന്ന് വീണ്ടും ഷഹീന്‍ ബാഗിലെത്തുന്നത്.

പൊതുജനത്തെ ബുദ്ധിമുട്ടിക്കാത്ത സമരത്തിന് ഷഹീൻ ബാഗ് ഉദാഹരണമാകണമെന്ന് മധ്യസ്ഥർ ആവശ്യപ്പെട്ടു. മാധ്യമങ്ങളെ സമരവേദിയിൽ നിന്ന് ഒഴിപ്പിച്ച ശേഷമായിരുന്നു രണ്ടാം ദിവസത്തെ മധ്യസ്ഥചർച്ചയും. സമാധാനപൂർവമായ സമരത്തിന് ഉദാഹരണമാണ് ഷഹീൻ ബാഗെന്ന് മുതിർന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെയും സാധന രാമചന്ദ്രനും പറഞ്ഞു. അത് അങ്ങനെതന്നെ തുടരുകയും വേണം. പ്രക്ഷോഭം മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകരുത്. സമരവേദി മാറ്റിയാൽ സമരം നിലയ്ക്കുമെന്ന് ചിന്തിക്കേണ്ടതില്ല. സുപ്രിംകോടതിയിൽ വിശ്വാസമർപ്പിക്കണമെന്നും മധ്യസ്ഥർ ആവശ്യപ്പെട്ടു.

ALSO READ: രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാകണമെന്ന് രാജ്യത്തെ യുവജനങ്ങളോട് അഭ്യർത്ഥിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

സമരവേദി മാറ്റില്ല. സുപ്രിംകോടതിയല്ല, കേന്ദ്രസര്‍ക്കാരാണ് ചര്‍ച്ച നടത്തേണ്ടതെന്ന് വ്യക്തമാക്കിയ പ്രക്ഷോഭകര്‍ പൗരത്വ നിയമ ഭേദഗതിയിലുള്ള ആശങ്കകളും മധ്യസ്ഥ സംഘവുമായി പങ്കുവച്ചു. റോഡുകള്‍ തുറന്നു കൊടുക്കണമെന്ന ഹര്‍ജിയില്‍ തിങ്കളാഴ്ച വരെയാണ് സുപ്രിംകോടതി മധ്യസ്ഥ ശ്രമങ്ങള്‍ക്ക് സമയം അനുവദിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button