Latest NewsIndiaNews

പെണ്‍കുട്ടികളുടെ വസ്ത്രം അഴിപ്പിച്ച് സ്വകാര്യഭാഗങ്ങളില്‍ വിരലുകള്‍ കടത്തി പരിശോധന; വീണ്ടും വിവാദമായി വസ്ത്രമഴിക്കല്‍

സൂറത്ത്: പെണ്‍കുട്ടികളുടെ വസ്ത്രം അഴിപ്പിച്ച് സ്വകാര്യഭാഗങ്ങളില്‍ വിരലുകള്‍ കടത്തി പരിശോധന. വീണ്ടും വിവാദമായി വസ്ത്രമഴിക്കല്‍. സൂറത്തിലാണ് സംഭവം. സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് വനിതാ ട്രെയിനി ക്ലര്‍ക്കുമാരെ വസിത്രമഴിച്ച് പരിശോധന നടത്തി അപമാനിച്ചത്.

കോര്‍പറേഷന്‍ അധികൃതര്‍ നിയോഗിച്ച ലേഡി ഗൈനക്കോളജി ഡോക്ടര്‍മാര്‍ നിര്‍ബന്ധിച്ച് ഇവരുടെ വസ്ത്രം അഴിപ്പിച്ച ശേഷം സ്വകാര്യഭാഗങ്ങളില്‍ വിരലുകള്‍ കടത്തി പരിശോധിക്കുകയും ‘ഗര്‍ഭിണി ആയിട്ടുണ്ടോ’ എന്ന ചോദ്യവും ചോദിച്ച് അപമാനിച്ചതായാണ് പരാതി. ഫിറ്റ്‌നസ് ടെസ്റ്റിന്റെ ഭാഗമായാണ് വനിതാ ട്രെയിനികളെ വസ്ത്രമഴിച്ച് പരിശോധന നടത്തിയത്. നൂറോളം പെണ്‍കുട്ടികളെയാണ് ഇത്തരത്തില്‍ പരിശോധിച്ചു. സംഭവം പുറത്തായതോടെ വീണ്ടും മറ്റൊരുവിവാദത്തിന് കൂടി തിരികൊളുത്തിയിരിക്കുകയാണ്.

സൂറത്ത് മുനിസിപ്പല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റീസേര്‍ച്ച് എന്ന സ്ഥാപനത്തില്‍ കൊണ്ടുപോയ ശേഷം വേണ്ടവിധം മറയ്ക്കാത്ത മുറിയില്‍ വച്ച് ഡോക്ടര്‍മാര്‍ ഇവരെ പരിശോധിക്കുകയായിരുന്നു. അകത്തുനിന്നുമുള്ള കാഴ്ച്ചകള്‍ മറയ്ക്കാന്‍ ഒരു കര്‍ട്ടന്‍ മാത്രമാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ എസ്.എം.സി എംപ്ലോയീസ് യൂണിയന്‍ മുനിസിപ്പല്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തെ പ്രൊബേഷന്‍ കാലഘട്ടം അവസാനിച്ച ജോലിക്കാര്‍ക്കാണ് മുനിസിപ്പല്‍ കോര്‍പറേഷന്‍ ഫിറ്റ്‌നസ് ടെസ്റ്റ് നിര്‍ദേശിക്കുന്നത്. ഡോക്ടര്‍മാര്‍ തങ്ങളോട് അങ്ങേയറ്റം അപമാനകരമായ രീതിയിലാണ് പെരുമാറിയതെന്നും ഇവര്‍ ആരോപിക്കുന്നു.

കുറച്ച് ദിവസങ്ങള്‍ക്കുമുമ്പാണ് ഗുജറാത്തിലെ വനിതാ കോളേജില്‍ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രം അഴിപ്പിച്ച് പ്രിന്‍സിപ്പല്‍ പരിശോധന നടത്തിയ സംഭവം വിവാദമായത്. ഭുജ്ജിലെ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിട്യൂട്ടിലാണ്  ആര്‍ത്തവമുള്ള പെണ്‍കുട്ടികള്‍ ഹോസ്റ്റലിന്റെ അടുക്കളയില്‍ കയറി എന്നാരോപിച്ച് കോളേജിലെ പ്രിന്‍സിപ്പല്‍ കോളേജിലെ 68 വിദ്യാര്‍ത്ഥിനികളുടെ വസ്ത്രം ഉരിഞ്ഞ് പരിശോധന നടത്തിയത്. പരിശോധനയുടെ ഭാഗമായി പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലുള്ള ജീവനക്കാര്‍ വിദ്യാര്‍ത്ഥിനികളെ വരിക്ക് നിര്‍ത്തിച്ച് പെണ്‍കുട്ടികള്‍ ആര്‍ത്തവ കാലത്തിലല്ലെന്ന് തെളിയിക്കാന്‍ അപമാനകരമായി നിര്‍ബന്ധിച്ചു അടിവസ്ത്രം അഴിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പള്‍ റിത റാണിംഗ, ഗേള്‍സ് ഹോസ്റ്റല്‍ സൂപ്പര്‍വൈസര്‍ രമീല ഹിരാനി, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ അനിത് ചൗഹാന്‍, പ്യൂണ്‍ നൈന ഗോരാസിയ എന്നിവരെ പൊലീസ് അറസ്റ്റ്‌ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button