ErnakulamKeralaNattuvarthaLatest NewsNews

കാഴ്ച പരിമിതിയുള്ള അധ്യാപകനെ അധിക്ഷേപിച്ച് റീല്‍സ്: കെഎസ്‌യു നേതാവ് അടക്കം ആറ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: കാഴ്ച പരിമിതിയുള്ള അധ്യാപകനെ അധിക്ഷേപിച്ച് റീല്‍സ് ചെയ്ത ആറ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. മഹാരാജാസ് കോളജില്‍ നടന്ന സംഭവത്തിൽ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കമുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മൂന്നാം വര്‍ഷ ബിഎ പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസിലാണ് വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ അധിക്ഷേപിച്ച് വീഡിയോ ചിത്രീകരിച്ചത്.

കാഴ്ച പരിമിതിയുള്ള അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ പുറകില്‍ നിന്ന് കളിയാക്കുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് കോളജ് മാനേജ്‌മെന്റ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button