Latest NewsNewsInternational

രാഷ്‌ട്രപതി ക്ഷണിച്ചു; അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെ മ്യാന്‍മര്‍ പ്രസിഡന്റും ഇന്ത്യയിലേയ്ക്ക്

ന്യൂഡൽഹി: അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെ മ്യാന്‍മര്‍ പ്രസിഡന്റും ഇന്ത്യയിലേയ്ക്ക്. ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെ മ്യാന്‍മര്‍ പ്രസിഡന്റ് യു വിന്‍ മിന്തും ഇന്ത്യയിലേയ്ക്ക് ഉടൻ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. രാഷ്ട്രപതിയുടെ ക്ഷണപ്രകാരമാണ് മ്യാന്‍മര്‍ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്. ഫെബ്രുവരി 26 മുതല്‍ 29 വരെയാണ് അദ്ദേഹത്തിന്‍റെ സന്ദര്‍ശനം.

പ്രഥമ വനിത ഡൗ ചോ ചോയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മ്യാന്‍മര്‍ പ്രസിഡന്റിനൊപ്പമുണ്ടാകുമെന്നാണ് സൂചന. ന്യൂഡല്‍ഹിയിലെ ഒദ്യോഗിക കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം ആഗ്രയും ബോധ് ഗയയും സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ALSO READ: കൊറോണ വൈറസ് ബാധ: വീടുകള്‍ തോറും കയറി ചൈനീസ് അധികൃതര്‍ വളർത്തു മൃഗങ്ങളെ കൂട്ടക്കൊല നടത്തുന്നതായി മൃഗസംരക്ഷ പ്രവര്‍ത്തകര്‍

ഈ മാസം 24, 25 തീയതികളിലാണ് ട്രംപ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നത്. ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനത്തോട് അനുബന്ധിച്ച്‌ വന്‍ ഒരുക്കങ്ങളാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button