Latest NewsNews

യുപിയില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിനെ മലർത്തിയടിക്കുവാന്‍ അണിയറയില്‍ നീക്കം നടത്തി അഖിലേഷ് യാദവ് … യുപിയില്‍ തങ്ങള്‍ അധികാരം പിടിച്ചെടുക്കും

ലക്നൗ: യുുപിയില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിനെ മലത്തിയടിയ്ക്കാന്‍ അണിയറയില്‍ നീക്കം നടത്തി അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ 351 സീറ്റുകള്‍ നേടി അധികാരം പിടിച്ചെടുക്കുമെന്നാണ് സമാജ്വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് അറിയിച്ചിരിക്കുന്നത്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുമായും സഖ്യമില്ലാതെയാണ് മത്സരിക്കുകയെന്നും അഖിലേഷ് യാദവ് പറഞ്ഞു. ലക്നൗവില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് അഖിലേഷ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

2017 നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിലാണ് സമാജ് വാദി പാര്‍ട്ടി മത്സരിച്ചിരുന്നത്, അന്ന് ബിജെപിയോട് തോറ്റ് ഭരണം നഷ്ടപ്പെടുകയും ചെയ്തു. 2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയുമായി സഖ്യമുണ്ടാക്കി മത്സരിച്ചെങ്കിലും അഞ്ച് സീറ്റുകള്‍ മാത്രം ജയിക്കാനെ സാധിച്ചിരുന്നുള്ളു. ഇതിന് പിന്നാലെയാണ് അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അഖിലേഷ് യാദവ് പ്രഖ്യാപിച്ചത്.

Tags

Related Articles

Post Your Comments


Back to top button
Close
Close