KeralaLatest NewsNews

രജിത് സാറിനെ പറ്റി കൂടുതൽ മനസ്സിലാക്കാനായി ഞാനൊരു അന്വേഷണശ്രമം നടത്തി, അതിന്റെ ഫലം അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞു- ആലപ്പി അഷ്‌റഫ്‌

ബിഗ്‌ ബോസ് മത്സരാര്‍ത്ഥി ഡോ. രജിത് കുമാറിനെ ബിഗ്‌ ബോസ് ഹൌസില്‍ നിന്ന് രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ ആലപ്പി അഷ്‌റഫ്‌ നേരത്തെ രംഗത്തെത്തിയിരുന്നു. രജിത് കുമാറിനെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. പിന്നീട് രജിത് കുമാറിനെതിരെ കായികാതിക്രമം നടത്തിയ ഫുക്രുവിനെതിരെയും അഷ്‌റഫ്‌ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ വ്യത്യസ്ത നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍. ബിഗ്‌ ബോസ് എന്ന പരിപാടി കണ്ട് അതിൽ നടക്കുന്ന അന്യായം കണ്ടു അദ്ദേഹത്തോട് സഹതാപം തോന്നിയെങ്കിലും അദ്ദേഹത്തിന് ഇപ്പോൾ വേണ്ടത് സഹതാപമല്ല., ജനലക്ഷങ്ങളുടെ പിന്തുണയാണെന്ന് അഷ്‌റഫ്‌ പറഞ്ഞു. വിളിക്കാവുന്ന ആക്ഷേപവാക്കുകൾ മുഴുവൻ അദ്ദേഹത്തിന്റെമേൽചാർത്തി വ്യക്തിഹത്യ നടത്തിയവരെ ജനങ്ങൾ പുച്ചിച്ച്തള്ളികഴിഞ്ഞു.

തനിക്ക് നേരില്‍ പരിചയമില്ലാത്ത രജിത് സാറിനെ പറ്റി കൂടുതൽ മനസ്സിലാക്കാനായി താന്‍ സത്യസന്ധമായ ഒരു അന്വേഷണം നടത്തി. അതിന്റെ ഫലം അക്ഷരാർത്ഥത്തിൽ തന്നെ ഞെട്ടിച്ചു കളഞ്ഞുവെന്നും വെറും നന്മമരമല്ല, നന്മയുടെ പൂമരമാണ് രജിത് സാറെന്നും അഷ്‌റഫ്‌ പറയുന്നു.

അദ്ദേഹം ചെയ്യുന്ന സഹജീവി സഹായങ്ങൾ നമ്മുടെയെല്ലാം കണക്കുകൂട്ടലുകൾക്കുമപ്പുറമാണ്. സഹായം ചോദിച്ചു ചെല്ലുന്നവരെ മാത്രമല്ല സഹായവും സാന്ത്വനവും അർഹതപ്പെട്ടവർക്ക് അങ്ങോട്ട് ചെന്നു സഹായിക്കുന്ന വ്യക്തിത്വം.. . സത്യവും ധർമ്മവും നീതിയും വാക്കുകളിലൂടെയല്ല പ്രവർത്തിയുലുടെ കാണിച്ചു കൊടുക്കാനുള്ളതാണന്നാണ് അദ്ദേഹത്തിന്റെ രീതിയെന്നും അഷ്‌റഫ്‌.

ആലപ്പി അഷ്‌റഫിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ബിഗ്‌ എന്ന പരിപാടി കണ്ട് അതിൽ നടക്കുന്ന അന്യായം കണ്ടു അദ്ദേഹത്തോട് സഹതാപം തോന്നിയെങ്കിലും അദ്ദേഹത്തിന് ഇപ്പോൾ വേണ്ടത് സഹതാപമല്ല., ജനലക്ഷങ്ങളുടെ പിന്തുണയാണ്, അത് അദ്ദേഹത്തിന് ഇപ്പോൾ ലഭിക്കുന്നുമുണ്ട്.

വിളിക്കാവുന്ന ആക്ഷേപവാക്കുകൾ മുഴുവൻ അദ്ദേഹത്തിന്റെമേൽചാർത്തി വ്യക്തിഹത്യ നടത്തിയവരെ ജനങ്ങൾ പുച്ചിച്ച്തള്ളികഴിഞ്ഞു. അവരിൽ പലരും ജനങ്ങളുടെ വെറുക്കപ്പെട്ടവരുടെ ലിസ്റ്റിൽ സ്ഥാനം പിടിച്ചു. ചിലർ സമൂഹത്തിൽ സദാചാരവിരുദ്ധത, പരദൂഷണം, ആക്ഷേപകഥകൾ, അക്രമം, മോഷണം എന്നീ സ്വഭാവ വിശേഷങ്ങളുമായ് വന്നപ്പോൾ ഇതെല്ലാം കളിയുടെ ഭാഗമാണന്ന് അവർക്ക് മാത്രമേ തോന്നിയിട്ടുള്ളു. കുടുബ പ്രേക്ഷകർ ഇതിനൊക്കെ ശക്തമായ എതിർപ്പോടെയും വെറുപ്പോടെയുമാണ് അതിനെ വിലയിരുത്തിയത്.

ഇങ്ങിനെയൊക്കെ നടക്കുമ്പോൾ, പലതിനോടും വിയോജിപ്പും പരാതിയുമായ് ഞാൻ പോകുമ്പോൾ..എനിക്ക് നേരിൽ പരിചയമില്ലാത്ത രജിത് സാറിനെ പറ്റി കൂടുതൽ മനസ്സിലാക്കാനായ് ഞാനൊരു അന്വേഷണശ്രമം നടത്തി. സത്യസന്ധമായ അന്വേഷണം.

അതിന്റെ ഫലം അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞു. വെറും നന്മമരമല്ല. നന്മയുടെ പൂമരമാണ്
രജിത് സാർ. എന്നും പൂത്തുനിലക്കുന്ന പൂമരം… അദ്ദേഹം ചെയ്യുന്ന സഹജീവി സഹായങ്ങൾ നമ്മുടെയെല്ലാം കണക്കുകൂട്ടലുകൾക്കുമപ്പുറമാണ്.. ക്യാൻസർ ബാധിച്ച വിദ്യാർത്ഥിയെ ലക്ഷങ്ങൾ മുടക്കി സുഖമാക്കിയത്, സ്കൂൾ തുറക്കുമ്പോൾ നിർദ്ധനരായ നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് മുഴുവൻ പാഠപുസ്തകങ്ങൾ, യൂണിഫോം, നിർദ്ധന വിദ്യാർത്ഥികൾക്ക് സൗജന്യ ട്യൂഷൻ, പട്ടിണി കൊണ്ട് വിഷമിക്കുന്നവർക്ക് ഭക്ഷണത്തിനുള്ള വക, മൂക ബധിര വിദ്യാർത്ഥികൾക്ക് സഹായം അവരോടൊപ്പം സമയം കണ്ടെത്തി ചിലവഴിക്കുന്നു, അദ്ദേഹം പ്രസംഗിക്കാൻ പോകുന്നയിടങ്ങളിൽ നിന്നും മറ്റും കിട്ടുന്ന ചെറിയ തുകകൾ ചേർത്ത് വെച്ച് കൃത്യമായ കണക് സൂക്ഷിച്ച്‌വെച്ച് അത് ഗാന്ധിഭവൻ അനാഥാലയത്തിന് നല്കിയത്ൾപ്പടെ ,

സഹായം ചോദിച്ചു ചെല്ലുന്നവരെ മാത്രമല്ല സഹായവും സാന്ത്വനവും അർഹതപ്പെട്ടവർക്ക് അങ്ങോട്ട് ചെന്നു സഹായിക്കുന്ന വ്യക്തിത്വം.. . സത്യവും ധർമ്മവും നീതിയും വാക്കുകളിലൂടെയല്ല പ്രവർത്തിയുലുടെ കാണിച്ചു കൊടുക്കാനുള്ളതാണന്നാണ് അദ്ദേഹത്തിന്റെ രീതി. ഇതിൽ കൂടുതൽ എന്തു നന്മയാണ് ഒരാളിൽ നിന്നും പ്രതീക്ഷിക്കേണ്ടത് .ഇങ്ങനെയുള്ള മനുഷ്യർ അന്യം നിലക്കുന്ന ഈ കാലഘട്ടത്തിൽ.. രജിത് സാർ… താങ്കളെ ഓർത്ത് ഓരോ മലയാളികളും അഭിമാനിക്കുന്നു. അത് കൊണ്ടാണ് ഞാനിതെഴുതാനും കാരണമായത്.

അദ്ദേഹം ഈ കൂട്ടത്തിൽ വന്നു പെട്ടതെന്തിനെന്നു ചോദിക്കുമ്പോൾ, ഞങ്ങളെ സംബന്ധിച്ചു ഇതിൽ വന്നുപ്പെട്ടത് കൊണ്ടാണ് ഞങ്ങൾക്ക് സാറിനെ കൂടുതൽ അടുത്തറിയാൻ പറ്റിയത്.സാർ ഇവിടെയും ഹീറോ തന്നെ. സാറില്ലങ്കിൽ ഈ ഷോ വെറും സീറോ. സാറിനെതിരെയുള്ള തിൻമകളുടെ കൂട്ടായ്മയാണ് പ്രേക്ഷകരെ അലോരസപ്പെടുത്തുന്നത്. പ്രേക്ഷകർ രജിത് സാറിനെ കൂടുതൽ സ്നേഹിക്കാനെ അത്തരത്തിലുള്ള പ്രവണതകൾ ഉപകരിക്കുവെന്നു വിഢികൾക്ക് മനസ്സിലാവില്ല.

താരങ്ങൾ തീറ്റിപ്പോറ്റുന്ന ഫാൻസിനെക്കുറിച്ച് അടുത്തറിയാവുന്ന എന്നെ ആശ്ചര്യപ്പെടുത്തുന്നത് എന്തെന്നാൽ ,ഒരു താരത്തിനും ലഭിക്കാത്ത , കേരളം ഇന്നുവരെ കാണാത്ത ഒരത്ഭുത പ്രതിഭാസമാണ്
രജിത് സാറിന്റെ ഫാൻസും, ആർമിയും.ലോകത്തിന്റെ പല ഭാഗങ്ങളിലും.. ജാതി മത വർണ്ണ രാഷ്ട്രീയങ്ങൾക്കതീതമായ് ദിനംപ്രതി വർദ്ധിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.
സംശയമില്ല അദ്ദേഹം അതിന് തികച്ചും അർഹനുമാണ്.രജിത് സാർ ഈ മത്സരത്തിൽ വിജയിച്ച് വരണമെന്നു 99% പ്രേക്ഷകരും ആഗ്രഹിക്കുന്നു..സത്യസന്ധമായ വിധിയാണ് ഉണ്ടാവുന്നതെങ്കിൽ അങ്ങിനെയെ സംഭവിക്കൂ ഉറപ്പാ.
നമുക്ക് കാത്തിരിക്കാം.. ഏതായാലും ഞാനും രജിത് സാറിന്റെ ഫാനായി മാറി… കട്ട ഫാൻ.

അതേ രജിത് സാർ എന്ന ആ പൂമരം എന്നുമെന്നും പൂത്തുലഞ്ഞു നിലക്കട്ടെ..

ആലപ്പി അഷറഫ്

https://www.facebook.com/photo.php?fbid=3345990248750505&set=a.978441865505367&type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button