Latest NewsNewsIndia

സിപിഎം നേതാവിന്റെ മരണം കൊലപാതകമെന്ന് സൂചന : മൃതദേഹം കാണപ്പെട്ടത് കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ ചുറ്റിയ നിലയിലും വാതില്‍ തുറന്ന നിലയിലും

പാറ്റ്‌ന: സിപിഎം നേതാവിന്റെ മരണം കൊലപാതകമെന്ന് സൂചന. സിപിഎം ജില്ലാ കമ്മിറ്റിയംഗത്തെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബിഹാറിലെ ബെഗുസരായി ജില്ലയിലെ സിപിഎം നേതാവ് രാജീവ് ചൗധരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിഹാറിലെ മനോപൂറില്‍ ഭഗ്വാന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.

രാജീവ് ചൗധരിയെ കൊലപ്പെടുത്തിയതാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭാര്യ തളര്‍വാതം വന്ന് ചികിത്സയിലാണ്. ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്ന പൂനം ദേവിയെ ബെഗുസരായിയിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഭാര്യയുടെ അടുത്ത് നിന്നും വീട്ടിലേക്ക് മടങ്ങിയെത്തിയ രാജീവ്, ആസ്ബസ്റ്റോസ് ഉപയോഗിച്ച് നിര്‍മ്മിച്ച തന്റെ മുറിക്കകത്ത് കയറി കിടന്നു. ഇദ്ദേഹത്തിന്റെ പിതാവ് നാരായണ്‍ ചൗധരി മാത്രമാണ് വീട്ടില്‍ ഈ സമയത്തുണ്ടായിരുന്നത്.

രാവിലെ രാജീവിന്റെ മുറി തുറന്നിട്ട നിലയിലായിരുന്നു. കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുക്കിയിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് ഇത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന നിഗമനത്തിലെത്താനായില്ല. ഭഗ്വാന്‍പൂര്‍ എസ്എച്ച്ഒ ദീപക് കുമാര്‍, എഎസ്‌ഐ വിനോദ് കുമാര്‍ പതക് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button