Latest NewsIndiaNews

ഡൽഹിയിലെ സ്‌കൂളിൽ ട്രംപിന്റെ ഭാര്യ മെലാനിയ സന്ദർശനം നടത്തുമ്പോൾ കെജ്‌രിവാൾ പുറത്ത്; മെലാനിയ ഹാപ്പിനസ് ക്ലാസ് കാണുമ്പോൾ ഹാപ്പിയാകാൻ യോഗമില്ലാതെ തലസ്ഥാന മുഖ്യമന്ത്രി

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ഇന്തിയിലെത്തുന്ന മെലാനിയ ട്രംപ് ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂള്‍ സന്ദര്‍ശിക്കുന്ന പരിപാടിയിൽ നിന്ന് തലസ്ഥാന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിൾ പുറത്ത്. സ്‌കൂളിലെ ഹാപ്പിനസ് ക്ലാസ് സന്ദര്‍ശിക്കാനാണ് മെലാനിയ ട്രംപ് എത്തുന്നത്.

നേരത്തെയുള്ള പദ്ധതി പ്രകാരം, ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയുമായിരുന്നു മെലാനിയ ട്രംപിനെ സൗത്ത് ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളില്‍ സ്വീകരിക്കേണ്ടിയിരുന്നത്. എന്നാൽ, പരിപാടിയില്‍ നിന്ന്‌ കേന്ദ്രസര്‍ക്കാര്‍ മനപൂര്‍വ്വം ഒഴിവാക്കിയതാണെന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ദ്വിദിന ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമാണ് ദക്ഷിണ ഡല്‍ഹിയിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ വിശിഷ്ടാതിഥിയായി മെലാനിയ എത്തുന്നത്. ഒരു മണിക്കൂറോളം സ്‌കൂളില്‍ ചെലവിടുന്ന മെലനിയ വിദ്യാര്‍ഥികളുമായി സംവദിക്കും.

ALSO READ: ‘ഞങ്ങള്‍ മോദിയെ കൊലപ്പെടുത്തും’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താന്‍ കുട്ടികളെ പരിശീലിപ്പിക്കുമ്പോൾ നിങ്ങള്‍ എന്താണ് പറയുന്നത്? ഞങ്ങള്‍ 15 കോടി ആണെന്ന് പറയുന്നവരോട് നിങ്ങള്‍ എന്താണ് പറയുന്നത്? പാകിസ്ഥാന്‍ പോലുള്ള രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് അഭയം നല്‍കുന്നതില്‍ അഭിമാനമുണ്ട്;- സ്‌മൃതി ഇറാനി

സ്‌കൂള്‍ കുട്ടികളിലെ മാനസിക സമ്മര്‍ദം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടുവര്‍ഷം മുമ്ബ് മനീഷ് സിസോദിയയാണ് ‘ഹാപ്പിനെസ്സ് കരിക്കുലം’ അവതരിപ്പിക്കുന്നത്. 40 മിനിട്ട് നീണ്ടുനില്‍ക്കുന്ന മെഡിറ്റേഷനും ക്ലാസിന് പുറത്തുള്ള ആക്ടിവിറ്റികളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് ചര്‍ച്ചകള്‍ നടത്തുന്ന സമയത്തു മെലനിയ തനിച്ചാണു സ്‌കൂള്‍ സന്ദര്‍ശിക്കുക എന്നാണു വിവരം. ഫെബ്രുവരി 24,25 തിയതികളിലാണ് ട്രപും ഭാര്യം മെലാനിയ ട്രപും ഇന്ത്യയിലെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button