Latest NewsNewsFootballSports

ലിവര്‍പൂളിന്റെ തുടര്‍വിജയങ്ങള്‍ കണ്ട് സങ്കടമായ ഒരു കുഞ്ഞ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകന്റെ സങ്കട കത്തിന് മറുപടിയുമായി ക്ലോപ്പ്

ലിവര്‍പൂളിന്റെ തുടര്‍വിജയങ്ങള്‍ കണ്ട് സങ്കടമായ ഒരു കുഞ്ഞ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകന്റെ സങ്കട കത്തിന് ക്ലോപ്പ് നല്‍കിയ മറുപടി രസകരമായിരുന്നു. 10 വയസ്സുകാരനായ ഡരാഗ് കേര്‍ലി ആണ് ഒരു സ്‌കൂള്‍ അസൈന്മെന്റിന്റെ ഭാഗമായി ലിവര്‍പൂള്‍ പരിശീലകന് കത്ത് എഴുതിയത്. കടുത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകനായ തനിക്ക് ലിവര്‍പൂളിന്റെ തുടര്‍ വിജയങ്ങള്‍ സങ്കടം നല്‍കുന്നു എന്നും അതുകൊണ്ട് ഇനി ലിവര്‍പൂളിനെ തോല്‍പ്പിക്കാമോ എന്നുമായിരുന്നു കുഞ്ഞ് ആരാധകന്‍ ക്ലോപ്പിനോട് ആവശ്യപ്പെട്ടത്.

ലിവര്‍പൂള്‍ ഇനി ശേഷിക്കുന്ന 9 മത്സരങ്ങളും വിജയിച്ചാല്‍ അത് ഇംഗ്ലീഷ് ലീഗിലെ റെക്കോര്‍ഡ് ആകും എന്നും അത് യുണൈറ്റഡ് ആരാധകനായ തനിക്ക് വലിയ വിഷമം ആകും എന്നും അതുകൊണ്ട് ഇനി ഒരു മത്സരമോ ലീഗോ ലിവര്‍പൂള്‍ ജയിക്കരുത് എന്നാണ് തന്റെ ആഗ്രഹമെന്നും കുട്ടി കത്തില്‍ കുറിച്ചു.

കത്ത് ശ്രദ്ധയില്‍ പെട്ട ക്ലോപ്പ് ഈ യുണൈറ്റഡ് ആരാധകനെ ഞെട്ടിച്ചു കൊണ്ട് മറുപടിയും എഴുതി. കേര്‍ലി ലിവര്‍പൂള്‍ തോല്‍ക്കണം എന്ന് ആഗ്രഹിക്കുന്നത് പോലെ ലിവര്‍പൂള്‍ ജയിക്കണം എന്ന് ആഗ്രഹിക്കുന്ന ലക്ഷ കണക്കിനു ആരാധകര്‍ ഉണ്ടെന്നും അവരെ നിരാശപ്പെടുത്താതെ ഇരിക്കലാണ് തന്റെ ജോലിയെന്നും ക്ലോപ്പ് മറുപടിയില്‍ പറയുന്നു. ലിവര്‍പൂള്‍ ഒരുപാട് മത്സരങ്ങള്‍ മുമ്പ് പരാജയപ്പെട്ടിട്ടുണ്ടെന്നും ഇനി ഭാവിയില്‍ പരാജയപ്പെടുമെന്നും അതുകൊണ്ട് പേടിക്കേണ്ടതില്ലെന്നും യുണൈറ്റഡ് ആരാധകനോട് ക്ലോപ്പ് പറഞ്ഞു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇത്ര നല്ല ആരാധകനെ കിട്ടിയത് അവരുടെ ഭാഗ്യമാണെന്നും ക്ലോപ്പ് കത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button