KeralaLatest NewsNews

ഗര്‍ഭിണിയാക്കിയത് ഇളയച്ഛനല്ല… ഒമ്പതാം ക്ലാസുകാരിയുടെ കള്ളം പൊലീസ് പൊളിച്ച് യഥാര്‍ത്ഥ പ്രതിയെ പൊലീസ് കണ്ടെത്തി

കണ്ണൂര്‍: ഗര്‍ഭിണിയാക്കിയത് വിവാഹം കഴിയ്ക്കാത്ത ഇയച്ഛനല്ല… ഒമ്പതാം ക്ലാസുകാരിയുടെ കള്ളം പൊലീസ് പൊളിച്ച് യഥാര്‍ത്ഥ പ്രതിയെ പൊലീസ് കണ്ടെത്തി. കണ്ണൂരിലാണ് സംഭവം. കേസിലെ യഥാര്‍ത്ഥ പ്രതി പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തു. ഒരേ വീട്ടില്‍ താമസിക്കുന്ന അവിവാഹിതനായ ഇളയച്ഛന്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്. എന്നാല്‍, മൊഴിയിലെ വൈരുധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുടെ വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സുഹൃത്തായ പ്ലസ്വണ്‍ വിദ്യാര്‍ഥിയെ അറസ്റ്റ്‌ചെയ്തത്.

വയറുവേദനയെ തുടര്‍ന്ന് ഡോക്ടറെ സമീപിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം അറിഞ്ഞത്. മുന്‍ സഹപാഠിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായി പ്രണയമായിരുന്നുവെന്നും ഇവരുടെ പ്രണയം വിലക്കിയത് കൊണ്ടാണ് പിതൃസഹോദരനെതിരെ മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചതുമെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയത്ത് സുഹൃത്ത് സ്ഥിരമായി വീട്ടില്‍ വരാറുണ്ടായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം വാട്ട്‌സ്ആപ്പ് വഴി സുഹൃത്തിനെ അറിയിച്ചതായും പോലീസ് കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button