KeralaLatest NewsNews

അവരെ ആരുകണ്ടാലും പെട്ടെന്ന് മറക്കില്ല ലാളിത്യം നിറഞ്ഞ പെരുമാറ്റം … അതും എസ്ബിഐയിലെ ബാങ്ക് മാനേജര്‍ … എന്നാല്‍ നീതു എന്ന സുന്ദരിയെ കുറിച്ച് പുറത്തുവന്ന വാര്‍ത്ത വായിച്ചവര്‍ ഞെട്ടി… ഇതിനകം പലരും അവരുടെ വലയില്‍ വീണുപോയിരുന്നു

കൊല്ലം: അവരെ ആരുകണ്ടാലും പെട്ടെന്ന് മറക്കില്ല ലാളിത്യം നിറഞ്ഞ പെരുമാറ്റം … അതും എസ്ബിഐയിലെ ബാങ്ക് മാനേജര്‍ … എന്നാല്‍ നീതു എന്ന സുന്ദരിയെ കുറിച്ച് പുറത്തുവന്ന വാര്‍ത്ത വായിച്ചവര്‍ ഞെട്ടി. ഇതിനകം പലരും അവരുടെ വലയില്‍ വീണുപോയിരുന്നു . കരവാളൂര്‍ നീതുഭവനില്‍ നീതുമോഹന്‍ (35) ആണ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി ജയിലിലായത്. എസ്ബിഐ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് നീതു തട്ടിച്ചെടുത്തത് ലക്ഷങ്ങളാണ് . താന്‍ എസ്ബിഐ ബാങ്ക് മാനേജരാണെന്ന് പറഞ്ഞാണ് നീതു തട്ടിപ്പ് നടത്തിയിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ നിലമേല്‍, നെടുമങ്ങാട് ബാങ്കുകളിലെ മാനേജരാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയത്.

മെസഞ്ചറായി ദിവസ വേതനത്തിന് നീതു സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയില്‍ കയറിപ്പറ്റിയിരുന്നു. പിന്നീട് പലരെയും ക്ളീനിംഗ് ജോലിക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിന് കാരണക്കാരിയായി. ബാങ്കിന്റെ നിലമേല്‍, നെടുമങ്ങാട് ബ്രാഞ്ചുകളില്‍ ബന്ധമുണ്ടായത് അങ്ങനെയാണ്. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ വിവിധ ശാഖകളില്‍ മാനേജര്‍, ഓഫീസ് അസിസ്റ്റന്റ്, മെസഞ്ചര്‍, ഡ്രൈവര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് നീതുമോഹന്‍ പലരെയും സമീപിച്ചത്. രണ്ട് വര്‍ഷം മുന്‍പ് ചിലരില്‍ നിന്ന് ചെറിയ തോതില്‍ പണം വാങ്ങി തട്ടിപ്പിന് തുടക്കമിട്ടു.ക്ളീനിംഗ് കരാര്‍ ജോലിക്ക് നീതുവിന്റെ ശുപാര്‍ശയില്‍ ഒന്നുരണ്ടുപേര്‍ കയറിയതായാണ് വിവരം. ജോലി കിട്ടാതെ പണം നഷ്ടപ്പെട്ടവരായിരുന്നു അധികവും. 5000 മുതല്‍ 10,000 രൂപവരെയാണ് വാങ്ങിയിരുന്നത്. ചെറിയ തുകയായതിനാല്‍ ആരും പരാതിപ്പെട്ടതുമില്ല. എന്നാല്‍ ആറ് മാസം മുന്‍പാണ് 30,000 മുതല്‍ 50,000 രൂപ വരെ വാങ്ങി ജോലി തട്ടിപ്പ് വിപുലപ്പെടുത്തിയത്. ജോലി ആവശ്യമുള്ളവരെ ബാങ്കില്‍ വരുത്തും. അവിടെ സ്റ്റാഫുകളോട് കുശലം പറഞ്ഞും മാനേജരുടെ കാബിനില്‍ നിന്ന് പുറത്തേക്കുവന്നുമൊക്കെ നീതു അഭിനയിക്കുകയായിരുന്നു.

എസ്.ബി.ഐയുടെ നിലമേല്‍ ശാഖയിലെ നീതുവിന്റെ പേരിലുള്ള അക്കൗണ്ട് വഴിയാണ് ചിലരില്‍ നിന്ന് പണം സ്വീകരിച്ചത്. മറ്റ് ചിലര്‍ നേരിട്ട് പണം ഏല്‍പ്പിക്കുകയായിരുന്നു. പണം നല്‍കിയതിന് രേഖകള്‍ ഇല്ലാത്തവരാണ് അധികവും.ജോലി ഉറപ്പെന്ന് വിശ്വസിപ്പിച്ചുപണം നല്‍കിയവര്‍ക്ക് ഉടന്‍ ജോലി ലഭിക്കുമെന്ന് നീതുമോഹന്‍ വിശ്വസിപ്പിച്ചു. യുവതികളാണ് ജോലിക്കായി കാത്തിരുന്നത്. ഓരോ തീയതികള്‍ മാറ്റിമാറ്റി പറഞ്ഞു. ഏറ്റവും ഒടുവില്‍ 2019 ഡിസംബര്‍ 31ന് അവസാന തീയതി പറഞ്ഞു. ഡിസംബര്‍ 31നും ജോലി കിട്ടാതെ വന്നപ്പോഴാണ് പണം നല്‍കിയ വിളക്കുടി അനീസ് മന്‍സിലില്‍ ആന്‍സി, കുന്നിക്കോട് അക്ഷയ മന്‍സിലില്‍ അനീസ ബീവി, വിളക്കുടി ചാവരുകോണത്ത് വീട്ടില്‍ അന്‍സിയ ബീവി, ആവണീശ്വരം ഷെഫീര്‍ പ്രിന്‍സ് വില്ലയില്‍ ഫൗസിയ എന്നിവര്‍ നീതുവിനെപ്പറ്റി കൂടുതല്‍ അന്വേഷിച്ചത്. 2.60 ലക്ഷം രൂപയാണ് ഇവര്‍ നാലുപേര്‍ ചേര്‍ന്ന് നീതുവിന് നല്‍കിയത്. ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതിന്റെ രേഖകളും ഇവരുടെ പക്കലുണ്ട്. തട്ടിപ്പാണെന്ന് ബോദ്ധ്യപ്പെട്ടിട്ടും നീതുമോഹന്‍ ബാങ്ക് മാനേജരാണെന്നകാര്യത്തില്‍ പറ്റിക്കപ്പെട്ടവര്‍ക്കും ഉറപ്പായിരുന്നു. പൊലീസില്‍ നല്‍കിയ പരാതിയിലും ബാങ്ക് മാനേജരായ നീതുമോഹന്‍ തട്ടിപ്പ് നടത്തിയെന്നാണ് ഇവര്‍ സൂചിപ്പിച്ചത്. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ നീതുവിന് ബാങ്ക് ജോലിയില്ലെന്ന കാര്യം വ്യക്തമാകുകയായിരുന്നു.

കരവാളൂരിലെ കുടുംബ വീട്ടിലാണ് നീതുവും രണ്ട് മക്കളും അമ്മയും താമസിക്കുന്നത്. നാല് സെന്റ് ഭൂമിയും ചെറിയ വീടും. നീതു ബിരുദപഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അച്ഛന്‍ മരിച്ചതിനാല്‍ അമ്മയ്‌ക്കൊപ്പമായിരുന്നു ജീവിതം. ദാമ്പത്യ ജീവിതം പൊരുത്തക്കേടുകളുടെ വക്കിലും.സുന്ദരി, പക്വതയുള്ള പെരുമാറ്റംബാങ്ക് മാനേജരാണെന്നാണ് പലരെയും നീതു മോഹന്‍ വിശ്വസിപ്പിച്ചിരുന്നത്. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ നിലമേല്‍, നെടുമങ്ങാട് ബാങ്കുകളിലെ മാനേജരാണെന്ന് മാറിയും തിരിഞ്ഞും പലരെയും വിശ്വസിപ്പിച്ചു. വേഷത്തില്‍ മാന്യത പുലര്‍ത്തിയിരുന്നു. ചുരിദാറാണ് സാധാരണ വേഷം. ആഡംബര വാഹനങ്ങളില്‍ യാത്രയില്ല. പക്വതയോടെയുള്ള പെരുമാറ്റത്തിലാണ് പലരും വീണുപോയത്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button