Latest NewsInternational

തന്റെ അത്ഭുത ശക്തി തെളിയിക്കാന്‍ വിശ്വാസികളെ പാസ്റ്റർ എലിവിഷം കഴിപ്പിച്ചു; അഞ്ച് പേര്‍ മരിച്ചു, 13 പേര്‍ ആശുപത്രിയില്‍

വൈകീട്ടോടെ സഭയിലെ പല അംഗങ്ങള്‍ക്കും ശക്തമായ വയറുവേദന അനുഭവപ്പെടുകയും അഞ്ച് പേര്‍ ഉടന്‍ മരിക്കുകയും ചെയ്തു.

ജക്കാര്‍ത്ത: ദക്ഷിണാഫ്രിക്കയില്‍ തന്റെ അമാനുഷിക ശക്തി തെളിയിക്കാന്‍ പാസ്റ്റര്‍ നല്‍കിയ എലിവിഷം കഴിച്ചവര്‍ മരിച്ചു. സൊഷഗാവുവില്‍ നടന്ന പ്രാര്‍ത്ഥനാ സഭയില്‍ വെച്ചാണ് പുരോഹിതനായ ലൈറ്റ് മോണിയേകി വിശ്വാസികളെ എലിവിഷം കഴിപ്പിച്ചത്. ഒരു കുപ്പി വെള്ളത്തില്‍ എലിവിഷം കലക്കിയശേഷം തന്റെ വിശ്വാസികളില്‍ ചിലരെ വിളിച്ചുവരുത്തി വേദിയില്‍ എല്ലാരും കാണ്‍കെ തന്നെ മരിക്കില്ലെന്ന് ഉറപ്പുനല്‍കിക്കൊണ്ട് കുടിക്കാന്‍ പറഞ്ഞു.

വൈകീട്ടോടെ സഭയിലെ പല അംഗങ്ങള്‍ക്കും ശക്തമായ വയറുവേദന അനുഭവപ്പെടുകയും അഞ്ച് പേര്‍ ഉടന്‍ മരിക്കുകയും ചെയ്തു. 13ല്‍ പരം ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തന്റെ അനുയായികള്‍ക്ക് തന്നിലുള്ള വിശ്വാസം എത്രമാത്രമുണ്ടെന്ന് തെളിയിക്കാനും അത്ഭുതശക്തി വെളിപ്പെടുത്തി കൊടുക്കാനും വേണ്ടിയായിരുന്നു ഈ കടുംകൈ ചെയ്തത്.

കൊല്ലം കുളത്തൂപ്പുഴയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ പാക്കിസ്ഥാന്‍ നിര്‍മ്മിതമെന്നു സൂചന, 12 എണ്ണം മെഷീന്‍ ഗണ്ണില്‍ ഉപയോഗിക്കുന്ന തരത്തിലുള്ളത്

അതേസമയം ഇത്രയുമൊക്കെ സംഭവിച്ചിട്ടും തന്റെ അവകാശവാദങ്ങളില്‍ നിന്ന് പിന്നോട്ട് പോകാന്‍ ഈ പാസ്റ്റര്‍ തയ്യാറായില്ല. സംഭവത്തില്‍ ഇതുവരെ പോലിസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.

Tags

Related Articles

Post Your Comments


Back to top button
Close
Close