Latest NewsNewsIndia

രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അദ്ധ്യക്ഷനാകുമെന്ന് സൂചന

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അദ്ധ്യക്ഷനാകുമെന്ന് സൂചന. ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി പ്ളീനറി സമ്മേളനത്തില്‍ രാഹുലിനെ വീണ്ടും നേതൃപദവി ഏറ്റെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ജൂലായിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുൽ ഗാന്ധി രാജിവെച്ചത്. തുടര്‍ന്ന് സോണിയാഗാന്ധിയെ ഇടക്കാല അദ്ധ്യക്ഷയായി നിയമിച്ചു. അതേസമയം അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളവരെ പരിഗണിക്കണമെന്ന് രാഹുൽ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അദ്ധ്യക്ഷനെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് അന്തരിച്ച മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിത് ആവശ്യപ്പെട്ടിരുന്നു.

Read also: പിണറായി വിജയൻ എഴുന്നേറ്റതോടെ സ്വാഗതപ്രസംഗം നടത്തിക്കൊണ്ടിരുന്ന ഡയറക്ടർ അമ്പരന്നു; വേറെ വഴിയില്ല എന്ന് പറഞ്ഞ് ഉദ്‌ഘാടനം നടത്തി വേദിവിട്ട് മുഖ്യമന്ത്രി

അതേസമയം പ്രിയങ്കാ ഗാന്ധിയെ രാജ്യസഭയിലെത്തിച്ച്‌ നേതൃ നിര ശക്തിപ്പെടുത്താനും ആലോചനയുണ്ട്. മദ്ധ്യപ്രദേശില്‍ ഏപ്രിലില്‍ ഒഴിവു വരുന്ന സീറ്റില്‍ പ്രിയങ്കയെ നിറുത്താനുള്ള നീക്കമാണ് നടക്കുന്നത്. മുഖ്യമന്ത്രി കമല്‍നാഥിന്റെ അടുത്ത അനുയായിയും മന്ത്രിയുമായ സജ്ജന്‍ സിംഗ് വര്‍മ്മയാണ് പ്രിയങ്കയ്‌ക്ക് വേണ്ടി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button