Latest NewsNewsIndia

ഷഹീന്‍ ബാഗിന് സമീപം പൊലീസ് അടച്ച പാതകള്‍ തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമാക്കി പ്രക്ഷോഭകര്‍; ഇന്നും മധ്യസ്ഥ ചര്‍ച്ചകള്‍ തുടരും

ന്യൂഡൽഹി: പൊലീസ് അടച്ച പാതകള്‍ തുറക്കണമെന്ന ആവശ്യം ശക്തമാക്കി ഷഹീന്‍ ബാഗ് പ്രക്ഷോഭകര്‍. കഴിഞ്ഞ മൂന്ന് ദിവസവും സമവായ ചര്‍ച്ചക്കെത്തിയ മധ്യസ്ഥസംഘത്തോട് ഇക്കാര്യം ആവര്‍ത്തിച്ചു പറഞ്ഞു. ഇന്നും മധ്യസ്ഥ ചര്‍ച്ചകള്‍ തുടരും.

ചിലയിടങ്ങളില്‍ ബൈക്കുകള്‍ക്ക് കടന്നുപോകാന്‍ മാത്രമാണ് സൗകര്യമുള്ളത്. ഷഹീന്‍ ബാഗിന് സമീപത്തെ പ്രധാന റോഡുകളും സമാന്തര റോഡുകളും ബാരിക്കേഡുകള്‍ ഉപയോഗിച്ച് പൊലീസ് അടച്ചുവയ്ക്കുന്നതിനെയാണ് സമരക്കാര്‍ ചോദ്യം ചെയ്യുന്നത്. ഇതുകാരണമാണ് ഗതാഗത പ്രശ്‌നം രൂക്ഷമാകുന്നത്.

സമാന്തര റോഡുകൾ തുറന്ന് കൊടുത്താൽ ഗതാഗത പ്രശ്‌നം പരിഹരിക്കാൻ കഴിയും. എന്നാൽ, എല്ലാ റോഡുകളും ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് അടച്ചിരിക്കുകയാണ്. തുടർച്ചയായ മൂന്നാം ദിവസം നടന്ന സമവായ ചർച്ചയിൽ ഡൽഹി പൊലീസിനെയും, യു പി പൊലീസിനെയും സമരക്കാർ വിമർശിച്ചു.

ALSO READ: ഇ​റാ​നെ​തി​രാ​യ അ​മേ​രി​ക്ക​യു​ടെ സ​മ്മ​ര്‍​ദ നീ​ക്ക​ങ്ങ​ള്‍ക്ക് പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന് സൗ​ദി; ഖാ​സിം സു​ലൈ​മാ​നി​യെ വ​ധി​ച്ച​തി​നു ശേ​ഷം ആ​ദ്യ​മാ​യി സൗദി സന്ദർശിച്ച് യു.​എ​സ് സ്​​റ്റേ​റ്റ് സെ​ക്ര​ട്ട​റി

സമരവേദി മാറ്റില്ലെന്ന നിലപാടില്‍ പ്രതിഷേധക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. ഗതാഗത പ്രശ്‌നത്തില്‍ സുപ്രിംകോടതിയുടെ തീര്‍പ്പിനായി കാത്തിരിക്കുകയാണ് പ്രക്ഷോഭകര്‍. ഡല്‍ഹി പൊലീസിന്റെയും യുപി പൊലീസിന്റെയും നടപടികള്‍ സുപ്രിംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് പ്രക്ഷോഭകര്‍ മധ്യസ്ഥ സംഘത്തോട് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button