Latest NewsNewsIndia

മയക്കുമരുന്നുമായി 3 വിദേശികളെ പിടികൂടി

ന്യൂ ഡൽഹി : മയക്കുമരുന്നുമായി 3 വിദേശികളെ പിടികൂടി. 60 കോടിയുടെ മയക്കുമരുന്നുമായി രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണു ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. മൊസാംബിക്കില്‍ നിന്ന് എത്തിയ രണ്ടു സ്ത്രീകളില്‍ നിന്ന് 10കിലോ വരുന്ന ഹെറോയിന്‍ പിടിച്ചെടുത്തു.

Also read : ശക്തമായ ഭൂചലനം: മൂന്ന് കുട്ടികളടക്കം 7 പേർ കൊല്ലപ്പെട്ടു

ഇവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് നോയിഡയില്‍ താമസക്കാരമായ യുവാവില്‍ നിന്ന് നാലു കിലോഗ്രാം ഹെറോയിനും പിടിച്ചെടുത്തത്. അഫ്ഗാനിസ്ഥാനില്‍നിന്ന് മൊസാംബിക്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ വഴി ഇന്ത്യയില്‍ എത്തിച്ച ഹെറോയിനാണ് പിടികൂടിയതെന്ന് എന്‍സിബി ഡല്‍ഹി മേഖല ഡയറക്ടര്‍ കെ.പി.എസ്. മല്‍ഹോത്ര അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button