Latest NewsNewsTechnology

1,500 രൂപയില്‍ താഴെ വിലയുള്ള മികച്ച പവര്‍ ബാങ്കുകള്‍

ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതിക വിദ്യയുടെ പിന്തുണയുള്ള വമ്പന്‍ ബാറ്ററി കപ്പാസിറ്റി വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്ള സമയത്താണ് നമ്മള്‍ ജീവിക്കുന്നതെങ്കിലും, ഫോണ്‍ ചാര്‍ജ്ജ് ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളില്‍ പലപ്പോഴും നിങ്ങള്‍ കുടുങ്ങിപ്പോയേക്കാം. ഈ സമയത്താണ് പവര്‍ ബാങ്ക് നിങ്ങളുടെ രക്ഷകനായി വരുന്നത്. നിരവധി ബ്രാന്‍ഡുകളുടെതായി, 399 രൂപ മുതല്‍ 2,000 രൂപ വരെ വിലയുള്ള പവര്‍ ബാങ്കുകള്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും. അവയില്‍ ചിലത് പരിചയപ്പെടാം.

  1. എംഐ 10,000 എംഎഎച്ച് പവര്‍ ബാങ്ക് 2ഐ : 899 രൂപ

കറുപ്പ്, ചുവപ്പ്, നീല നിറങ്ങളില്‍ ലഭ്യമാകുന്ന ഈ 10000 എംഎഎച്ച് പവര്‍ ബാങ്ക് 899 രൂപയ്കാണ് ഷവോമി വില്പന നടത്തുന്നത്. 18 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള ഈ പവര്‍ ബാങ്ക് 5V/2A, 9V/ 2A and 12V/1.5A ചര്‍ജിംഗ് ഔട്ട്‌ പുട്ടുകള്‍ സര്‍പ്പോര്റ്റ് ചെയ്യുന്നുണ്ട്. സ്മാര്‍ട്ട്‌ ചാര്‍ജിംഗിനോപ്പം ഇരട്ട യു.എസ്.ബി ഔട്ട്‌പുട്ട് വാഗ്ദാനം ചെയ്യുന്ന ഈ പവര്‍ ബാങ്ക് പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ 4.5 മണിക്കൂര്‍ മതിയെന്നാണ് അവകാശവാദം.

2. റിയല്‍മി 10,000 എംഎഎച്ച് പവർ ബാങ്ക്: 1,299 രൂപ

ഗ്രേ, യെല്ലോ, റെഡ് എന്നീ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ടു വേ 18W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുമായാണ് റിയല്‍മി പവർ ബാങ്ക് വരുന്നത്. ഇതിന് ഇരട്ട ഔട്ട്‌പുട്ട് ടൈപ്പ്-സി, ടൈപ്പ്-എ പോർട്ടുകൾ ഉണ്ട്. പവർ ഡെലിവറി (പിഡി) സവിശേഷതയുടെ പിന്തുണയോടെ ലാപ്ടോപ്പുകളും ചാർജ് ചെയ്യാൻ പ്രാപ്തിയുള്ളതെന്നതാണ് ഈ പവർ ബാങ്കിന്റെ യുഎസ്പി.

3. ഐബാള്‍ 10,000 എംഎഎച്ച് പവർ ബാങ്ക്: 699 രൂപ

ബ്ലാക്ക്, ബ്ലൂ, ഷാംപെയ്ൻ ഗോൾഡ്, റോസ് ഗോൾഡ് എന്നീ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. 699 രൂപയാണ് വില. 2.4 ആംപ് ഔട്ട്‌പുട്ട് വാഗ്ദാനം ചെയ്യുന്നു. ഔട്ട്‌പുട്ടിനായി രണ്ട് ടൈപ്പ്-എ പോർട്ടുകളും മൈക്രോ യുഎസ്ബി പോർട്ടും ഇൻപുട്ട് ചാർജിംഗിനായി ടൈപ്പ്-സി പോർട്ടും ഇത് വാഗ്ദാനം ചെയ്യുന്നു. 6 മുതല്‍ ഏഴ് മണിക്കൂര്‍ വരെയാണ് ചര്‍ജിംഗ് സമയം.

4. അംബ്രെയ്ൻ 10000 എം‌എ‌എച്ച് പവർ ബാങ്ക്: 649 രൂപ

ബ്ലാക്ക്, വൈറ്റ്, ബ്ലൂ എന്നീ നിറങ്ങളില്‍ ലഭ്യമാണ്, അംബ്രേനിൽ നിന്നുള്ള ഈ പവർ ബാങ്ക് 10000 എം‌എ‌എച്ച് ലിഥിയം പോളിമർ ബാറ്ററിയിലാണ് വരുന്നത്. 5-7 മണിക്കൂറാണ് ചര്‍ജിംഗ് ഇതിന്റെ സമയം. കൂടാതെ ഔട്ട്‌പുട്ടിനായി ഇരട്ട യുഎസ്ബി ടൈപ്പ്-എ പോർട്ടുകളും ഇൻപുട്ടിനായി മൈക്രോ യുഎസ്ബി പോർട്ടും വാഗ്ദാനം ചെയ്യുന്നു.

5. പോർട്രോണിക്സ് 10000 എം‌എച്ച് പവർ ബാങ്ക്: 699 രൂപ

പോർട്രോണിക്സിൽ നിന്നുള്ള ഈ പവർ ബാങ്ക് 10000 എംഎഎച്ച് ബാറ്ററിയും പരമാവധി 2.1 ആംപ് ഔട്ട്‌പുട്ടും വാഗ്ദാനം ചെയ്യുന്നു. പവർ ബാങ്കിന് ഇരട്ട ഇൻപുട്ട് ഓപ്ഷനുകളും ഉണ്ട് – മൈക്രോ യുഎസ്ബി, ടൈപ്പ്-സി പോർട്ടുകൾ.

shortlink

Post Your Comments


Back to top button