Latest NewsKeralaNattuvarthaNews

വൈദികര്‍ സഞ്ചരിച്ച വള്ളം മുങ്ങി ഒരാൾക്ക് ദാരുണാന്ത്യം, രണ്ട് പേർ രക്ഷപ്പെട്ടു

കൊച്ചി : വൈദികര്‍ സഞ്ചരിച്ച വള്ളം പെരിയാറിൽ മുങ്ങി ഒരാൾക്ക് ദാരുണാന്ത്യം. കോതമംഗലം ആവോലിച്ചാലിലുണ്ടായ അപകടത്തിൽ വാറ്റുപുഴ രണ്ടാര്‍ സ്വദേശിയും ട്രിച്ചി സെന്‍റ് ജോസഫ് കോളേജിലെ എംഫില്‍ വിദ്യാര്‍ത്ഥിയുമായ ഫാദര്‍ ജോണ്‍ പടിഞ്ഞാറ്റുവയലില്‍ (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരും നീന്തി രക്ഷപ്പെട്ടു.  വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.  കോതമംഗലം രൂപതയുടെ സ്ഥാപനമായ ജീവ മിനറല്‍ വാട്ടര്‍ കമ്പനിയില്‍ എത്തിയ വൈദികർ തിരികെ മടങ്ങുമ്പോഴായിരുന്നു വള്ളം മറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button