KeralaLatest NewsNews

പെരിയ ഇരട്ടക്കൊലപാതകം സിപിഎമ്മിന്റെ ന്യായീകരണം : ധര്‍മ്മസംസ്ഥാപനത്തിനായി അമ്മാവനായ കംസന്‍ ഉള്‍പ്പെടെ ഒട്ടേറെ ആളുകളെ വധിച്ച ശ്രീകൃഷ്ണനെ ആരെങ്കിലും കൊലയാളി എന്നു വിളിയ്ക്കാറുണ്ടോ ? വിവാദമായി സിപിഎം നേതാവിന്റെ പ്രസംഗം

കാസര്‍കോട് : പെരിയ ഇരട്ടക്കൊലപാതകത്തിന് ശേഷം പാര്‍ട്ടിയെ കോണ്‍ഗ്രസുകാര്‍ കൊലയാളികളായി മുദ്ര കുത്തുന്നു എന്നാരോപവുമായി സിപിഎം നേതാവ്. കാസര്‍കോട് പെരിയ സിപിഎം ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണനാണ് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. ധര്‍മ്മസംസ്ഥാപനത്തിനായി അമ്മാവനായ കംസന്‍ ഉള്‍പ്പെടെ ഒട്ടേറെ ആളുകളെ വധിച്ചയാളാണ് ശ്രീകൃഷ്ണന്‍. അതുകൊണ്ട് അദ്ദേഹത്തെ ആരെങ്കിലും കൊലയാളി എന്നു വിളിക്കുന്നുണ്ടോ എന്നും ബാലകൃഷ്ണന്‍ ചോദിച്ചു.

Read Also : പെരിയ ഇരട്ടക്കൊലപാതകം ; രണ്ട് സിപിഎം നേതാക്കൾ അറസ്റ്റിൽ

പെരിയ ബസാറിലെ എകെജി ഭവന്‍ പുനര്‍നിര്‍മ്മിച്ചതിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു ബാലകൃഷ്ണന്‍. പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് ബാലകൃഷ്ണന്‍. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കൃപേഷിന്റെയും ശരത് ലാലിന്റെയും പിതാക്കന്മാര്‍ക്കെതിരെയും അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയിരുന്നു. കല്യോട്ടെ ചില കോണ്‍ഗ്രസ് നേതാക്കളാണ് കൊലയ്ക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close