Latest NewsNewsIndiaLife Style

നിരവധിയാളുകളുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നവരെ ആശങ്കയിലാക്കി പുതിയ പഠനം

നിരവധി ലൈംഗിക പങ്കാളികള്‍ ഉള്ളവരെ ആശങ്കയിലാക്കി പുതിയ പഠന റിപ്പോര്‍ട്ട്. പത്തിലധികം ആളുകളുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നത് ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്ന് യുകെയിലെ ആംഗ്ലിക്ക റസ്കിന്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു.

ഇംഗ്ലണ്ടിലെ 50 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവരിൽ നിന്നുള്ള ഡാറ്റ ഗവേഷകർ വിശകലനം ചെയ്തു, പഠനത്തില്‍ 5,722 പേർ പങ്കെടുക്കുകയും തങ്ങള്‍ക്ക് എത്ര പങ്കാളികള്‍ ഉണ്ടെന്നുള്ള വിവരങ്ങള്‍ നല്‍കുകയും ചെയ്തു. പഠനത്തിൽ പങ്കെടുത്തവരിൽ 22% പുരുഷന്മാരും 8% ൽ താഴെ സ്ത്രീകളും പത്തോ അതിലധികമോ ലൈംഗിക പങ്കാളികളുമായിരുന്നു.

0-1 ലൈംഗിക പങ്കാളികളുള്ള സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ, തങ്ങൾക്ക് പത്തോ അതിലധികമോ പങ്കാളികള്‍ ഉണ്ടെന്ന് പറഞ്ഞവർക്ക് 91% പേരും ക്യാൻസർ ചികിത്സ തേടിയവരോ രോഗനിർണയം നടത്തുന്നവരോ ആണെന്ന് പഠനത്തിലൂടെ വ്യക്തമായി.

രണ്ട് മുതൽ നാല് വരെ ലൈംഗിക പങ്കാളികളുള്ള പുരുഷന്മാരിൽ ഒരു പങ്കാളി മാത്രമുള്ളവരെ അപേക്ഷിച്ച് ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത 57% കൂടുതലാണെന്നും പഠനം പറയുന്നു.

പത്തോ അതിലധികമോ പങ്കാളികള്‍ ഉണ്ടെന്ന് റിപ്പോർട്ട് ചെയ്തവരിൽ ക്യാന്‍സര്‍ രോഗം കണ്ടെത്താനുള്ള സാധ്യത 69% കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി.

ഇംഗ്ലണ്ടിലെ 50 വയസ്സിനു മുകളിലുള്ള മുതിർന്നവരെക്കുറിച്ചുള്ള പഠന സ്ഥാനപനമായ ELSA (ഇംഗ്ലീഷ് ലോങ്കിറ്റ്യൂഡിനൽ സ്റ്റഡി ഓഫ് ഏജിംഗ്) ൽ നിന്നാണ് ഗവേഷകർ വിവരങ്ങൾ എടുത്തത്. പങ്കെടുത്ത 5,722 പേരുടെ ലൈംഗിക ഭൂതകാലത്തെക്കുറിച്ച് ചോദിക്കുകയും അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സ്വയം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ലൈംഗിക പങ്കാളികളെ 0-1, 2-4, 5-9, 10, അതിൽ കൂടുതല്‍ എന്നിങ്ങളെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് പഠനം നടത്തിയത്. പഠനത്തിൽ പങ്കെടുത്തവരുടെ ശരാശരി പ്രായം 64 ആയിരുന്നു. ഇതിൽ മുക്കാൽ ഭാഗവും വിവാഹിതരായിരുന്നു. പഠനറിപ്പോർട്ട് ബി‌എം‌ജെ സെക്ഷ്വൽ & റീപ്രൊഡക്ടീവ് ഹെൽത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button