KeralaLatest NewsNews

കൂടത്തായി കൊലപാതകപരമ്പര; വീണ്ടും ആളാകാനൊരുങ്ങി ആളൂര്‍, ജോളിയുടെ വക്കാലത്ത് മാറ്റാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് ആരോപണം

കോഴിക്കോട്: കൂടത്തായി കൊലപാതകകേസില്‍ ജോളിയ്ക്ക് വേണ്ടി ആളൂര്‍ ഹാജരായി ആളായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ആളാകാനൊരുങ്ങിയിരിക്കുകയാണ് ആളൂര്‍. ജോളിയുടെ വക്കാലത്ത് മാറ്റാന്‍ സമ്മര്‍ദ്ദമുണ്ടെന്നാണ് നിലവിലെ ആരോപണം. കൂടാതെ തന്നില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നാണ് ജോളി ആവര്‍ത്തിച്ചതെന്നും ആളൂര്‍ വ്യക്തമാക്കി.

അഭിഭാഷക സംഘം കഴിഞ്ഞ ദിവസം ജയില്‍ ഡിജിപി നിര്‍ദേശിച്ചുവെന്നറിയിച്ച് ജോളിയെ കണ്ടിരുന്നുവെന്നും ആളൂര്‍ പറഞ്ഞു. നിലവിലെ അഭിഭാഷകനായ ആളൂരിനെ മാറ്റി പകരം വക്കാലത്ത് ഏറ്റെടുക്കാന്‍ തയാറാണെന്ന് പ്രമുഖ അഭിഭാഷകന്റെ ജൂനിയര്‍മാരാണെന്ന് പരിചയപ്പെടുത്തി എത്തിയ മൂന്നു പേര്‍ അറിയിച്ചതായും ആളൂര്‍ പറഞ്ഞു. വക്കാലത്ത് മാറ്റാന്‍ ഉന്നത ഇടപെടലാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പലപ്പോഴായി മറ്റ് ചില അഭിഭാഷകരും ജോളിയെ കാണാന്‍ വന്നിരുന്നുവെന്നാണ് വിവരം. എന്നാല്‍ വക്കാലത്ത് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നായിരുന്നു ജോളി മറുപടി നല്‍കിയതെന്നും ആളൂര്‍ പറഞ്ഞു. ഒരു തെളിവുമില്ലാതെയാണ് ആറ് കേസുകളിലും ജോളിയെ അന്വേഷണ സംഘം പ്രതിയാക്കിയതെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു.

റോയ് തോമസ് കൊലക്കേസില്‍ ആളൂര്‍ വഴി ജേളി ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ജോളിയ്ക്ക് വേണ്ടി അഡ്വ. ബി എ ആളൂര്‍ നേരിട്ട് കോടതിയില്‍ ഹാജരായിരുന്നു. ആളും ആരവങ്ങളുമൊക്കെയായി കരിമ്പൂച്ചകളുടെ കാവലിലായിരുന്നു അന്ന് ആളൂരെത്തിയിരുന്നത്. ജോളിയ്ക്ക് അഭിഭാഷകന്‍ ഇല്ലാത്തതിനാല്‍ കോടതിതന്നെ വക്കീലിനെ ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആളൂര്‍ ജോളിയെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം എല്ലാ കേസുകളും വാദിക്കാമെന്നേല്‍ക്കുകയായരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button