Latest NewsSaudi ArabiaNewsGulf

പ്രവാസി മലയാളിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

റിയാദ് : പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. സൗദി അറേബ്യയിൽ ജിദ്ദ ഫലസ്തീൻ സ്ട്രീറ്റിൽ ഹോട്ടൽ ജീവനക്കാരനായിരുന്ന കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശി ജുനൈസ് ​ (25) ആണ് മരിച്ചത്. ജിദ്ദയിലെ ബവാദി എന്ന സ്ഥലത്തെ സ്വന്തം താമസകേന്ദ്രത്തിലെ​ കുളിമുറിയിലാണ്​ മൃതദേഹം കണ്ടെത്തിയത്. നേരത്തെ അപസ്മാര രോഗം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ആറ് മാസം മുമ്പാണ് സൗദിയിലെത്തിയത്, അവിവാഹിതനാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button