Latest NewsIndiaNews

ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശിവപൂജ നടത്തിയ മുസ്ലിം മേയര്‍ക്കെതിരെ വിവാദം : മേയര്‍ക്കെതിരെ പുരോഹിതന്റെ അന്ത്യശാസന : മരിച്ചാല്‍ മൃതദേഹം പള്ളിയില്‍ അടക്കാന്‍ സമ്മതിയ്ക്കില്ല

കൊല്‍ക്കത്ത : ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശിവപൂജ നടത്തിയ മുസ്ലിം മേയര്‍ക്കെതിരെ വിവാദം,മേയര്‍ക്കെതിരെ പുരോഹിതന്റെ അന്ത്യശാസന. മേയറെ കാഫിര്‍ എന്ന് മുദ്രകുത്തി മുസ്ലിം പുരോഹിതന്‍. കൊല്‍ക്കത്ത മേയര്‍ ഫിറാദ് ഹക്കീമിനെയാണ് ശിവപൂജ നടത്തിയതിന്റെ പേരില്‍ മുസ്ലീം പുരോഹിതന്‍ കാഫിറെന്ന രീതിയില്‍ പ്രചാരണം നടത്തുന്നത്. പുരോഹിതനായ സയീദ് ഇബ്രാഹിം സിദ്ദിഖ് പ്രദേശത്തെ വളരെയധികം സ്വാധീനമുള്ള പള്ളിയുടെ തലവന്‍ കൂടിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

തൃണമൂല്‍ പാര്‍ട്ടി നേതാവും, മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്ത അനുയായിയുമായ ഫിര്‍ഹാദ്, ശിവരാത്രി ആഷോഷത്തിന്റെ ഭാഗമായാണ് ശിവ പൂജ നടത്തിയത്. ശിവലിംഗത്തില്‍ ഫിര്‍ഹാദ് പുഷ്പങ്ങളും പാലും ഉപയോഗിച്ച് അഭിഷേകം നടത്തുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതാണ് മുസ്ലീം പുരോഹിതനെ ചൊടിപ്പിച്ചത്. ശിവപൂജ നടത്തിയ ഫിര്‍ഹാദ് കാഫിര്‍ ആണെന്നും, മുസ്ലീം അല്ലെന്നുമുള്ള തരത്തിലാണ് പുരോഹിതന്‍ പ്രചാരണം നടത്തുന്നത്. ഇത് വ്യക്തമാക്കുന്ന വീഡിയോയും പുരോഹിതന്‍ പങ്കുവെച്ചിട്ടുണ്ട്.

ഇതിന് പുറമേ ഫിര്‍ഹാദിന്റെ മരണാനന്തര ചടങ്ങുകളില്‍ ഒരു മുസ്ലീമും പങ്കെടുക്കരുതെന്നും , മൃതദേഹം പള്ളി ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ അനുവദിക്കരുതെന്നും പുരോഹിതന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

ശിവപൂജ നടത്തിയ ഫിറാദ് ഹിന്ദുക്കളേയും മുസ്ലീങ്ങളെയും ഒരു പോലെ വഞ്ചിച്ചിരിക്കുകയാണ്. ആരുടെ ഭാഗത്താണ് ഇയാള്‍. ഇയാള്‍ മരിച്ചാല്‍ ശവശരീരം ഹിന്ദുവിന്റെയോ മുസ്ലീമിന്റെയോ അല്ല. ശിവപൂജ നടത്തിയ ഫിറാദിനെ ഒരിക്കലും മുസ്ലീമെന്ന് വിളിച്ചു കൂട. ഇസ്ലാമിക നിയമം അനുസരിച്ച് ഇയാള്‍ ഇപ്പോള്‍ മതത്തില്‍ നിന്നും പുറത്താണ്. ഇയാള്‍ കപടവിശ്വാസിയാണ്. ഇയാളുടെ മരണത്തിന് ശേഷം മതപരമായ ഒരു ചടങ്ങുകളും പള്ളിയില്‍ നടത്തില്ല. ഇയാളുടെ മൃതദേഹം പള്ളിയില്‍ അടക്കം ചെയ്യാന്‍ സമ്മതിക്കില്ല- പുരോഹിതന്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു

shortlink

Post Your Comments


Back to top button