Latest NewsNewsIndia

സ്‌കൂളില്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങള്‍; നടപടി ആവശ്യപ്പെട്ട് പ്രതിഷേധം

ബംഗളൂരു: സ്‌കൂളില്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങള്‍; നടപടി ആവശ്യപ്പെട്ട് പ്രതിഷേധം. സ്‌കൂളിന്റെ ചുമരുകളിലും ക്ലാസ് മുറികളുടെ വാതിലുകളിലുമാണ് പാക് അനുകൂല മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കര്‍ണാടകയിലെ ബുദര്‍സിംഗി ഗ്രാമത്തിലുള്ള ഹയര്‍ പ്രൈമറി സ്‌കൂളിലാണ് ഈ എഴുത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികള്‍ പ്രതിഷേധിച്ചു.

സ്‌കൂളിലെ പ്രധാന അദ്ധ്യാപകനാണ് ചുമരുകളില്‍ പാക് അനുകൂല മുദ്രാവാക്യങ്ങള്‍ ആദ്യം കണ്ടെത്തിയത്. കന്നഡയില്‍ ചോക്കുപയോഗിച്ചായിരുന്നു മുദ്രാവാക്യങ്ങള്‍ എഴുതിയിരുന്നതെന്നും പ്രധാന അദ്ധ്യാപകന്‍ തന്നെയാണ് ഇക്കാര്യം പോലീസില്‍ അറിയിച്ചതെന്നും ഡിഎസ്പി രാമന്‍ ഗൗഡ ഹട്ടി അറിയിച്ചു. എന്നാല്‍ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്രയും പെട്ടെന്ന് അന്വേഷണം ആരംഭിക്കുമെന്ന് ഡിസിപി അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ ബംഗളൂരുവില്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയതിന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒവൈസിയുടെ സിഎഎ വിരുദ്ധ റാലിയില്‍ പാകിസ്താന് സിന്ദാബാദ് വിളിച്ച തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകയായ അമൂല്യ ലിയോണക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button