Latest NewsIndia

ലോകരാജ്യങ്ങൾ ഇന്ത്യയിലേക്ക് ഉറ്റുനോക്കുമ്പോൾ ഡൽഹിയിൽ വ്യാപക അക്രമവുമായി പ്രതിഷേധക്കാർ ,പത്തിടങ്ങളില്‍ നിരോധനാജ്ഞ

ട്രംപിന്റെ ഇന്ത്യ സന്ദർശനം ലോകരാജ്യങ്ങൾ ഉറ്റുനോക്കിയിരിക്കെ രാജ്യത്തിന് തന്നെ കളങ്കമായി പൗരത്വനിയമത്തിനെതിരെ എന്ന പേരിൽ ഉള്ള പ്രതിഷേധം കലാപമായി മാറി.

ന്യൂഡൽഹി: ട്രംപിന്റെ ഇന്ത്യ സന്ദർശനം ലോകരാജ്യങ്ങൾ ഉറ്റുനോക്കിയിരിക്കെ രാജ്യത്തിന് തന്നെ കളങ്കമായി പൗരത്വനിയമത്തിനെതിരെ എന്ന പേരിൽ ഉള്ള പ്രതിഷേധം കലാപമായി മാറി. വ്യാപകമായ അക്രമമാണ് ഡൽഹിയിൽ നടക്കുന്നത്. സിഎഎ വിരുദ്ധ കലാപകാരികള്‍ പ്രദേശത്തെ വീടുകള്‍ക്കു നേരെയുള്‍പ്പെടെ വ്യാപകമായി കല്ലെറിഞ്ഞു. ഇതിനിടെ കലാപകാരികളില്‍ ഒരാള്‍ പോലീസിനു നേരെ വെടിയുതിര്‍ത്തു. കലാപകാരികളുടെ വെടിയേറ്റ് പോലീസുകാരന്‍ കൊല്ലപ്പെട്ടു.

ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിളാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ ഡിസിപിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. സിഎഎ വിരുദ്ധ കലാപകാരികള്‍ പ്രദേശത്ത് നടത്തിയ കല്ലേറില്‍ നിരവധി വീടുകള്‍ക്കു കേടുപാടുണ്ടായിട്ടുണ്ട്. ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരാള്‍ പോലീസിനു നേരെ പാഞ്ഞടുക്കുന്നതും വെടിയുതിര്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ എട്ടു തവണ പോലീസിനു നേരെ വെടിയുതിര്‍ത്തെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വ്യാപക അക്രമത്തിന്റെ പശ്ചാത്തലത്തില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.വ്യാപക അക്രമത്തിന്റെ പശ്ചാത്തലത്തില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മൗജ്പൂരിലും ഭജന്‍പുരയിലുമാണ് വ്യാപകമായി അക്രമമുണ്ടായത്. പെട്രോള്‍ പമ്പിനു സമീപമുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് കലാപകാരികള്‍ തീവെച്ചു. ഇതോടെ ഡല്‍ഹിയിലെ പല ഭാഗങ്ങളിലും ഗതാഗതം സ്തംഭിച്ചു. ഡല്‍ഹിയിലെ ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു.

ലോകത്തിന് നാശം ഇസ്ലാമിക ഭീകരവാദം, ഭീകരവാദത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ഇന്ത്യയും അമേരിക്കയും സംയുക്തമായി പോരാടും ; യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായി 24 മണിക്കൂര്‍ തികയും മുന്‍പാണ് വീണ്ടും കലാപകാരികളുടെ ഭാഗത്തു നിന്നും പ്രകോപനമുണ്ടാകുന്നത്. പലവട്ടം വെടിവെപ്പുണ്ടായതായാണ് പൊലീസ് പറയുന്നത്. അഗ്നിരക്ഷാസേനയുടെ ഒരു വാഹനവും ഇതിനിടെ അക്രമികള്‍ തകര്‍ത്തു. എന്നാൽ കലാപം മനഃപൂർവ്വം ലോക ശ്രദ്ധ ആകർഷിക്കാനായി നടത്തിയതാണെന്ന ആരോപണമാണ് ഉയരുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആഗ്ര വഴി ദില്ലിയില്‍ എത്തിച്ചേരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കവേയാണ് സംഘര്‍ഷം വ്യാപകമായി പൊട്ടിപ്പുറപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button