KeralaLatest NewsNews

15 കോല്‍ താഴ്ചയുള്ള കിണറ്റില്‍ വീണ പൂച്ചയെ രക്ഷിച്ച് ഇആര്‍എഫ് അംഗങ്ങള്‍

എടവണ്ണ: 15 കോല്‍ താഴ്ചയുള്ള കിണറ്റില്‍ വീണ പൂച്ചയെ രക്ഷിച്ച്‌ എമര്‍ജന്‍സി റെസ്‌ക്യു ഫോഴ്‌സ്(ഇആര്‍എഫ്) അംഗങ്ങള്‍. എടവണ്ണ സ്വദേശിയായ അന്‍വറിന്റെ വീട്ടിലെ കിണറ്റിലാണ് പൂച്ച വീണത്. കിണറ്റിൽ നിന്ന് പൂച്ചയുടെ ശബ്‌ദം കേട്ട വീട്ടുകാര്‍ ഉടന്‍ തന്നെ എടവണ്ണ എമര്‍ജന്‍സി റെസ്‌ക്യു ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇവര്‍ സ്ഥലത്തെത്തുകയും പൂച്ചയെ സുരക്ഷിതമായി പുറത്തെടുത്ത് വിട്ടയക്കുകയായിരുന്നു. ഇആര്‍എഫ് ഉദ്യോഗസ്ഥരായ പിപി ഷാഹിന്‍, സിപി ഹാരിസ് എന്നിവരാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button