KeralaLatest NewsNews

കെഎഎസ് പരീക്ഷയുടെ ചോദ്യങ്ങൾ കോപ്പിയടിച്ചതെന്ന് ആരോപണം

കെഎഎസ് പരീക്ഷയുടെ ചോദ്യങ്ങൾ കോപ്പിയടിച്ചതെന്ന ആരോപണവുമായി പി ടി തോമസ് എംഎൽഎ. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്(KAS) പരീക്ഷയുടെ ചോദ്യപേപ്പർ 2001ലെ പാക്കിസ്ഥാൻ സിവിൽ സർവീസ് പരീക്ഷയിൽ നിന്നും കോപ്പി അടിച്ചതെന്നാണ് പിടി തോമസ് ആരോപിച്ചിരിക്കുന്നത്.

ചോദ്യപേപ്പറിലെ ആറു ചോദ്യങ്ങളാണ് കോപ്പിയടിച്ചിരിക്കുന്നത്. ഇതിന് ഉത്തരവാദികളായവർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നാണ് പിഎസ്സി ചെയർമാന്‍ എം.കെ സക്കീർ നടത്തിയിരിക്കുന്ന പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button