Latest NewsNewsIndia

അധോലോക കുറ്റവാളി രവി പൂജാരിയുടെ കഴിഞ്ഞ 26 വര്‍ഷത്തെ ആഢംബര ജീവിതവും അഞ്ച് രാജ്യങ്ങളില്‍ വ്യാപിച്ച് കിടക്കുന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റേയും കഥകള്‍ പുറത്തുവിട്ട് പൊലീസ് : രവി പ്രകാശ് രവി പൂജാരിയും ടോണി ഫെര്‍ണാണ്ടസുമായതിന്റെ പിന്നില്‍ മറ്റൊരു കഥ

ബംഗളൂരു : അധോലോക കുറ്റവാളി രവി പൂജാരിയുടെ കഴിഞ്ഞ 26 വര്‍ഷത്തെ ആഢംബര ജീവിതവും അഞ്ച് രാജ്യങ്ങളില്‍ വ്യാപിച്ച് കിടക്കുന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റേയും കഥകള്‍ പുറത്തുവിട്ട് പൊലീസ് രവി പ്രകാശ് രവി പൂജാരിയും ടോണി ഫെര്‍ണാണ്ടസുമായതിന്റെ പിന്നില്‍ മറ്റൊരു കഥ. ഒരു ബോളിവുഡ് സിനിമയുടെ തിരക്കഥ പോലെയാണ് രവി പൂജാരിയുടെ ജീവിതം. കര്‍ണാടകയിലെ ഉടുപ്പിയിലാണ് രവി പൂജാരിയുടെ ജനനം. ചെറുപ്പത്തിലെ പഠനം ഉപേക്ഷിച്ചു. പിന്നീട് ജോലി തേടി മുംബൈയില്‍ എത്തി. പിന്നീട് അന്ധേരിയിലെത്തിയതോടെ രാജ്യത്തെ വിറപ്പിക്കുന്ന കൊടുംകുറ്റവാളിയുടെ ജനനമായിരുന്നു ഉണ്ടായത്. ആദ്യം ഒന്നും രവി പൂജാരിയെ ലോകം അറിഞ്ഞിരുന്നില്ല. അന്ധേരിയിലെ നിരവധി കുറ്റവാളികളില്‍ ഒരാള്‍. എന്നാല്‍ തന്റെ ശത്രുവായിരുന്ന ബാല സാള്‍ത്തെയെന്ന ക്രിമിനലിനെ കൊലപ്പെടുത്തിയതോടെ രവി കുപ്രസിദ്ധിയാര്‍ജിച്ചു.

Read Also : അറസ്റ്റിലായ അധോലോക കുറ്റവാളി രവി പൂജാരിയെ ഇന്ത്യയിൽ എത്തിച്ചു; കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിൽ വഴിത്തിരിവ്? കൊലപാതകം ഉൾപ്പടെ ഒട്ടനവധി കേസുകളിൽ പ്രതിയായ പൂജാരിയെ വിശദമായി ചോദ്യം ചെയ്യും

കൊലപാതകത്തോടെ നേതാവ് സ്ഥാനത്തേക്ക് രവി ഉയര്‍ന്നു. ഇതോടെ മുംബൈ അധോലോക നേതാവ് ഛോട്ടാ രാജന്റെ സംഘത്തിലേക്കുള്ള ക്ഷണം. ഇതോടെയാണ് രവിയുടെ ജീവിതം മാറിമറിയുന്നത്. പിന്നീടങ്ങോട്ട് കൊടും ക്രിമിനലായി വന്‍ വളര്‍ച്ച. ഛോട്ടാ രാജന്റെ വലംകൈയ്യും. തൊണ്ണൂറുകളുടെ പകുപതിയോടെ ദുബായിലേക്ക് കടന്ന രവി പൂജാരി ആദ്യം തുടക്കമിട്ടത് റിയല്‍ എസ്റ്റേറ്റ് ബിസിനസിലായിരുന്നു.നിരവധി രാഷ്ട്രീയ നേതാക്കളെയും സിനിമ താരങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയും രവിക്കെതിരെയുണ്ട്.

1994 ല്‍ ഛോട്ടാ രാജനുമായി തെറ്റി ബാങ്കോക്കിലേയ്ക്ക് കടന്നതോടെ രവി പൂജാരിയ പിന്നെ പിടിക്കുകയെന്ന് അസാധ്യമായിരുന്നുവെന്ന് കര്‍ണാടക എഡിജിപി അരുണ്‍കുമാര്‍ പാണ്ഡെ പറയുന്നു. 1994-1998 വരെയുള്ള കാലയളവിവില്‍ രവി പൂജാരിയുടെ ഒളിസങ്കേതം നേപ്പാളിലായിരുന്നു. ഈ കാലയളവില്‍ പല പദ്ധതികളും അവിടെയിരുന്നുകൊണ്ട് നടപ്പിലാക്കി. എന്നാല്‍ 2000 ത്തിന്റെ തുടക്കത്തില്‍ പൊലീസ് തന്റെ പിന്നാലെയുണ്ടെന്നറിഞ്ഞ രവി പൂജാരി അവിടുന്ന ബാങ്കോക്കിലേയ്ക്ക് കടന്നു. 2003 വരെ അവിടെ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ബാങ്കാക്കല്‍ വെച്ചായിരുന്നു പൂജാരി തന്റെ ബിസിനസ്സ് സാമ്രാജ്യത്തിന് തുടക്കമിട്ടത്. കോടികള്‍ മുതല്‍ മുടക്കി കാസിനോ എന്ന പേരില്‍ വന്‍കിട ഹോട്ടലും ഡാന്‍സ് ബാറുകള്‍ക്കും തുടക്കമിട്ടു. ഇവിടെ വെച്ചാണ് പൂജാരി തന്റെ അധോലോക മാഫിയയെ വിപുലപ്പെടുത്തിയത്. എന്നാല്‍ അധികം താമസിയാതെ ബാങ്കോക്ക് സുരക്ഷിതമല്ലെന്നു മനസിലാക്കിയ പൂജാരി 2003 ന്റെ പകുതിയില്‍ സുഡാനിലേയ്ക്ക് കടന്നു.

2003 ല്‍ സുഡാനിലെത്തിയ പൂജാരി അവിടെ ഗാര്‍മെന്റ്‌സ്-ടെക്സ്റ്റയില്‍ ബിസിനസ്സ് രംഗത്തേയ്ക്ക് ചുവടുവെച്ചു. എന്നാല്‍ ഈ രംഗത്ത് വന്‍ നഷ്ടം നേരിട്ടതോടെ ബിസിനസ്സ് അവസാനിപ്പിച്ച് ബുര്‍ക്കിനോ ഫാസോയിലേയ്ക്ക് കടക്കുകയായിരുന്നു.

ഈ സമയത്തായിരുന്നു ബോളിവുഡിലെ പ്രമുഖ താരങ്ങളേയും സംവിധായകരേയും ഭീഷണിപ്പെടുത്തി വന്‍തുകകള്‍ ആവശ്യപ്പെടുന്നത്. വന്‍കിട ബിസിനസ്സുകാരും രാഷ്ട്രീയക്കാരും വ്യവസായികളുമൊക്കെ പൂജാരിയുടെ ഭീഷണികള്‍ക്കിരയായി. ബുര്‍ക്കിനോ ഫാസയിലും പൂജാരി ഗാര്‍മെന്റ് ഫാക്ടറിയ്ക്കും വന്‍കിട ഹോട്ടലുകള്‍ക്കുമായി കോടികളുടെ പണമിറക്കി.

എന്നാല്‍ 2015 ല്‍ ബുര്‍ക്കിനോ ഫാസയില്‍ നിന്ന് സെനഗലിലേയ്ക്ക് പൂജാരി പാലായനം ചെയ്തു. ഇവിടെ എല്ലാതരം ഇന്ത്യന്‍ ഭക്ഷണങ്ങള്‍ മാത്രം ലഭ്യമാകുന്ന മഹാരാജ ഇന്ത്യന്‍ റെസ്റ്റോറന്റ് എന്നപേരില്‍ വലിയ ഹോട്ടല്‍ ആരംഭിച്ചു.

അഞ്ച് രാജ്യങ്ങളില്‍ തന്റെ സാമ്രാജ്യം വിപുലപ്പെടുത്തിയപ്പോഴും അവിടെയൊന്നും യഥാര്‍ത്ഥ പേരുകളിലല്ല പൂജാരി അറിയപ്പെട്ടിരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. രവി പ്രകാശ് എന്നാണ് ശരിയായ പേരെങ്കിലും പിന്നീട് രവി പൂജാരി എന്നാക്കുകയയിരുന്നു. എന്നാല്‍ പൂജാരിയുടെ അധോലോക രംഗത്തെ ഗുരുവായ ഛോട്ടാ രാജന്‍ ആന്റണി ഫോര്‍ണാണ്ടസ് എന്ന പേര് നിര്‍ദേശിക്കുകയും അത് സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് അത് ടോണി ഫെര്‍ണാണ്ടസ് എന്നാക്കി മാറ്റുകയും ചെയ്തു. നേപ്പാളിലും ബാങ്കോക്കിലും, സുഡാനിലും ടോണി ഫെര്‍ണാണ്ടസ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ബുര്‍ക്കിനോ ഫോസയിലെത്തിയപ്പോള്‍ അത് റോക്കി ഫെര്‍ണാണ്ടസ് എന്നാക്കി മാറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button