Latest NewsKeralaNattuvarthaNews

സ്കൂള്‍ ബസിനടിയില്‍പ്പെട്ട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പേരാവൂർ : സ്കൂള്‍ ബസിനടിയില്‍പ്പെട്ട് എല്‍കെജി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കണ്ണൂരിലെ പേരാവൂര്‍ പുതുശ്ശേരി പുത്തന്‍പുരയില്‍ ഫൈസലിന്‍റെയും റസീനയുടെയും മകനും, ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥിയുമായ മുഹമ്മദ് റഫാനാ(5)ണ് മരിച്ചത്. കാഞ്ഞിരപ്പുഴ-പുതുശ്ശേരി റോഡില്‍ ചൊവ്വാഴ്ച വൈകിട്ട് 4.15ഓടെയാണ് അപകടമുണ്ടായത്.

Also read : തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി

വീടിന് സമീപത്തെ സ്റ്റോപ്പില്‍ സ്കൂള്‍ ബസില്‍ വന്നിറങ്ങിയ റഫാനും സഹോദരന്‍ സല്‍മാനും. എതിര്‍വശത്തെ വീട്ടിലേക്ക് നടക്കുന്നതിനിടെ ബസിന്‍റെ പിന്‍ഭാഗത്തെ ടയര്‍ കയറിയാണ് അപകടമെന്നാണ് പ്രാഥമിക വിവരം. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. സല്‍മാന്‍, ഫര്‍സ ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button