KeralaLatest NewsNews

പ്രളയത്തിൽ തകർന്ന വീടൊരുക്കാൻ കൊച്ചമ്മിണിക്ക് കുഞ്ഞു കൈകളിലെ സമ്പാദ്യം

തൃശൂര്‍•കൊച്ചു കൊച്ചു ആഗ്രഹങ്ങൾ നിറവേറ്റാൻ മൺ കുടുക്കകളിൽ സ്വരൂക്കൂട്ടിയ ചെറിയ തുകകൾ കൂട്ടി ചേർത്ത് ഒരു വൃദ്ധയുടെ പ്രളയത്തിൽ തകർന്ന വീടിന്റെ അറ്റകുറ്റ പണികൾ നടത്തിയിരിക്കുകയാണ്, വില്ലടം ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികൾ. ഈ കഴിഞ്ഞ പ്രളയത്തിൽ ഭാഗികമായി തകർന്ന വീടിന്റെ മേൽക്കൂര ഒരുക്കാനും ചുമരുകൾ ബലപ്പെടുത്താനും പൊട്ടി പൊളിഞ്ഞ തറ നിർമിക്കാനുമാണ് വലിയ മനസ്സുളള കുട്ടികൂട്ടം മുന്നിട്ടിറങ്ങിയത്. തൃശൂർ കോർപ്പറേഷൻ ആറാം വാർഡിലെ ആനപ്പാറ മാഞ്ഞാലി വീട്ടിൽ പരേതനായ മാണിക്യന്റെ ഭാര്യ കൊച്ചമ്മിണിയുടെ വീടാണ് ഈ സ്‌കൂളിലെ വിദ്യാർഥികൾ രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും ശേഖരിച്ച 70,000 രൂപ ഉപയോഗിച്ച് അറ്റകുറ്റപണികൾ നടത്തിയത്. മക്കളുണ്ടായിട്ടും ആരോരും നോക്കാനില്ലാത്ത അവസ്ഥയിൽ കഴിയുകയായിരുന്നു കൊച്ചമ്മിണി.

സ്‌കൂളിലെ എൻ എസ് എസ് പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാർഥികൾ ഒരു ഗ്രാമം ദത്തെടുക്കാൻ ഇറങ്ങിയപ്പോഴാണ് കൊച്ചമ്മിണിയെ കാണുന്നത്. ഗ്രാമത്തിലെ വീടുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക, പ്ലാസ്റ്റിക് നിർമാർജ്ജനം ചെയ്യുക എന്നീ പ്രവർത്തികളിൽ ഏർപ്പെട്ട സമയത്താണ് ഈ അമ്മയുടെ ദയനീയ സ്ഥിതി കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ടത്. പ്രളയം കഴിഞ്ഞ് ഓഗസ്റ്റ് മാസത്തിലാണ് തുകകൾ ഇതിനുളള പ്രവർത്തനങ്ങൾ തുടങ്ങിയത്. പൂർണമായും തകർന്നു പോയ മേൽക്കൂര ഇരുമ്പ് പാനലിങ് നടത്തി ട്രെസ്സ് വർക് നടത്തി കൊടുത്തു. തകർന്നിളകിയ ഭിത്തികൾ ആവശ്യമായ രീതിയിൽ ബലപ്പെടുത്തി. ഇളകിയ തറ ശരിയാക്കാൻ ആവശ്യമായ പണപ്പിരിവിന്റെ നെട്ടോട്ടത്തിലാണ് ഈ പരീക്ഷ ചൂടിലും കുട്ടികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button