Latest NewsIndiaNews

ട്രംപിന്‍റെ സന്ദര്‍ശനത്തില്‍ ഇന്ത്യക്കാര്‍ കൗതുകത്തോടെ ഗൂഗിളില്‍ തിരഞ്ഞത് ഈ കാര്യങ്ങൾ

ന്യൂഡൽഹി: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആളുകൾ കൗതുകത്തോടെ ഗൂഗിളില്‍ തിരഞ്ഞത് നിരവധി കാര്യങ്ങൾ. ട്രംപ് ഇന്ത്യ സന്ദര്‍ശന തീയതി, ട്രംപ് ഇന്ത്യ വിസിറ്റ് 2020, മൊട്ടാറ സ്റ്റേഡിയം, എപ്പോഴാണ് ട്രംപ് ഇന്ത്യയില്‍ വരുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ എല്ലാം ട്രെന്‍റിംഗ് ചോദ്യങ്ങളായിരുന്നുവെന്ന് ഗൂഗിള്‍ ട്രെന്‍റിംഗ് കണക്കുകള്‍ പറയുന്നു. ട്രംപ് സന്ദര്‍ശിച്ച ഗുജറാത്തിലെ അഹമ്മദാബാദ് സിറ്റിയെക്കുറിച്ച് അറിയാനാണ് കൂടുതല്‍പ്പേര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്.

Read also: നരേന്ദ്രമോദി അധികാരത്തിൽ ഉള്ളിടത്തോളം കാലം ഇന്ത്യ- പാക് ബന്ധം മെച്ചപ്പെടില്ല; നിഷേധാത്മകമായിട്ടാണ് അദ്ദേഹം ചിന്തിക്കുന്നതെന്ന് ഷാഹിദ് അഫ്രീദി

ട്രംപ് ഇന്ത്യ എന്ന വിഷയം ഫെബ്രുവരി പത്തിന് 4 എന്ന പോയിന്‍റിലാണ് ഗൂഗിളില്‍ സെര്‍ച്ചില്‍ വന്നത്. 22 ഫെബ്രുവരിക്ക് ശേഷം ഇത് 100 പോയിന്റിലെത്തി. ട്രംപിന്‍റെ സന്ദര്‍ശനത്തിന് മുന്‍പ് സന്ദര്‍ശന വിശേഷങ്ങള്‍ അറിയാന്‍ ഇന്ത്യക്കാര്‍ ഏറെ തല്‍പ്പര്യം കാണിച്ചെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close