CricketLatest NewsNewsSports

ഇന്ത്യൻ ക്രിക്കറ്റിലെ വന്മതിൽ രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ക്രീസിലെ താരമായി വീണ്ടും

ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും പ്രതിഭാധനരായ ക്രിക്കറ്റ് താരങ്ങളിൽ ഒരാളായ ദ്രാവിഡ് ക്ഷമയുടെ പര്യായമായിരുന്നെങ്കിൽ മകൻ ബൗളർമാരുടെ പേടിസ്വപ്നമാകുകയാണ്.

ബെംഗളൂരു: സ്കൂൾ ക്രിക്കറ്റിലെ പ്രകടനം കൊണ്ട് വീണ്ടും ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുകയാണ് ഒരു മകൻ . ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിലെ എക്കാലത്തെയും മാന്യനായ വന്മതിൽ രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് വീണ്ടും  ക്രിക്കറ്റ് വാർത്തകളിലെ താരമാകുന്നു .. കഴിഞ്ഞ രണ്ടു മാസത്തിനിടെ രണ്ട് ഇരട്ട സെഞ്ചുറികൾ നേടി ഞെട്ടിച്ച 14-കാരൻ സമിത് ഇപ്പോഴിതാ സെഞ്ചുറിയും നാലു വിക്കറ്റുകളുമായി തന്റെ ഓൾറൗണ്ട് പ്രകടനം  പുറത്തെടുത്തിരിക്കുകയാണ്.

അണ്ടർ-14 ബി.ടി.ആർ ഷീൽഡ് ടൂർണമെന്റിൽ വിദ്യാശിൽപ് അക്കാദമി സ്കൂളിനെതിരെയായിരുന്നു മല്യ അദിതി ഇന്റർനാഷനൽ സ്കൂളിന്റെ താരമായ സമിതിന്റെ പ്രകടനം. ബാറ്റുകൊണ്ടും പന്തുകൊണ്ടും സമിത് തിളങ്ങിയപ്പോൾ മല്യ അദിതി ഇന്റർനാഷനൽ സ്കൂൾ ബി.ടി.ആർ ഷീൽഡ് ടൂർണമെന്റിന്റെ സെമിയിൽ കടന്നു.
മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത മല്യ അദിതി ഇന്റർനാഷനൽ സ്കൂൾ 131 പന്തിൽ നിന്ന് 24 ബൗണ്ടറികളടക്കം 166 റൺസെടുത്ത സമിതിന്റെ മികവിൽ നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 330 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിദ്യാശിൽപ് അക്കാദമി സ്കൂൾ 38.5 ഓവറിൽ 182 റൺസിന് ഓൾഔട്ടായി. 35 റൺസ് വഴങ്ങി നാലു വിക്കറ്റും സമിത് വീഴ്ത്തി.

ഓരോ മത്സരങ്ങൾ കഴിയുംതോറും മികവിൽ നിന്ന് മികവിലേക്ക് ബാറ്റുവീശുന്ന സമിത് പക്ഷേ അച്ഛന്റെ ശൈലിയിലല്ല റൺസടിച്ച് കൂട്ടുന്നത്. ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും പ്രതിഭാധനരായ ക്രിക്കറ്റ് താരങ്ങളിൽ ഒരാളായ ദ്രാവിഡ് ക്ഷമയുടെ പര്യായമായിരുന്നെങ്കിൽ മകൻ ബൗളർമാരുടെ പേടിസ്വപ്നമാകുകയാണ്.

ഡിസംബറിലാണ് ഇരട്ട സെഞ്ചുറിയുമായി സമിത് വാർത്തകളിൽ ഇടംപിടിക്കുന്നത്. കർണാടകയിലെ മേഖലാ ടൂർണമെന്റിൽ ധർവാഡ് സോണിനെതിരേ വൈസ് പ്രസിഡന്റ്സ് ഇലവനുവേണ്ടി 256 പന്തുകളിൽ നിന്ന് 22 ബൗണ്ടറികളടക്കം സമിത് 201 റൺസെടുത്തു. ഒന്നാം ഇന്നിങ്സിൽ ഇരട്ട സെഞ്ചുറി നേടിയ സമിത് രണ്ടാം ഇന്നിങ്സിൽ 94 റൺസുമായി പുറത്താകാതെനിന്നു. മത്സരത്തിൽ മൂന്നു വിക്കറ്റും സ്വന്തമാക്കി.
ഇതിനു പിന്നാലെ ഈ മാസം അണ്ടർ-14 ബി.ടി.ആർ ഷീൽഡ് ടൂർണമെന്റിൽ ശ്രീ കുമാരൻ സ്കൂളിനെതിരായ മത്സരത്തിലായിരുന്നു സമിതിന്റെ രണ്ടാം ഇരട്ട സെഞ്ചുറി. 146 പന്തുകൾ നേരിട്ട സമിത്, 33 ഫോറുകളും ഒരു സിക്സും സഹിതം 204 റൺസെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button