Latest NewsKeralaNews

ഹവാല പണവുമായി കോഴിക്കോട്ടെത്തിയ യുവാവ് പിടിയിലായി ;അറസ്റ്റ് ചെയ്തത് റെയിൽവേ പോലീസ് .

കോഴിക്കോട്: ഹവാല പണവുമായി കോഴിക്കോട്ടു നിന്ന് യുവാവിനെ അറസ്റ്റ് ചെയ്തു ഇരുപത്തിനാല് ലക്ഷം രൂപയുടെ ഹവാല പണവുമായി എത്തിയ മഹാരാഷ്ട്ര സ്വദേശിയെയാണ് പോലീസും  ആർ.പി.എഫും ചേർന്ന് അറസ്റ്റ് ചെയ്തത് . ധൻബാദ് സ്വദേശി  സയാഗി(40) ആണ് പിടിയിലായത്. .

ബുധനാഴ്ച രാവിലെ ഒമ്പതരയോട് കൂടി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ സയാഗി, പരശുറാം എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് പിടിയിലാവുന്നത്. അഞ്ഞൂറ് രൂപയുടെ കെട്ടുകളാക്കി പ്രത്യേകം തയ്യാറാക്കിയ തുണിസഞ്ചിയിൽ ഒളിപ്പിച്ച് ശരീരത്തിൽ കെട്ടിവെച്ച നിലയിലായിരുന്നു പണം.ഇയാൾ സൂക്ഷിച്ചിരുന്നത് .

പേരാമ്പ്രയിൽ സ്വർണപണിക്കാരനായ പരശുവെന്നയാളിൽ നിന്ന് സ്വർണം വാങ്ങി മംഗലാപുരത്ത് വിൽപ്പന നടത്തുന്ന സംഘത്തിൽ പെട്ടയാളാണ് സയാഗിയെന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും .

shortlink

Related Articles

Post Your Comments

Related Articles


Back to top button